‘അനിലിനോട് താല്‍പര്യമില്ലാത്ത ബിജെപിക്കാര്‍ വോട്ട് ബഹിഷ്കരിച്ചു’; പത്തനംതിട്ടയിലെ കണക്കുകൂട്ടലുകള്‍

anto-issac-anil-k-antony
SHARE

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ചെയ്യപ്പെടാതെ പോയ പത്തര ശതമാനം വോട്ടുകള്‍ ആരുടേത്? തങ്ങളുടെ വോട്ടുകളെല്ലാം വീഴ്ചയില്ലാതെ വീണു എന്നാണ് മൂന്നുമുന്നണികളുടേയും സ്ഥാനാര്‍ഥികളുടേയും അവകാശ വാദം. വിജയത്തിലും ആർക്കും സംശയമില്ല. കഴിഞ്ഞ തവണത്തെ പോളിങ് 74.24 ശതമാനം. ഇക്കുറി 63.37%. 2014, 2009 വര്‍ഷങ്ങളിലും 65 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞ തവണ പോളിങ് കൂടാന്‍ കാരണം രാഹുല്‍ തരംഗവും ശബരിമല വിവാദമെന്നും  എല്ലാവരും സമ്മതിക്കുന്നുണ്ട്. 

തങ്ങളുടെ വോട്ടുകളെല്ലാം വീണു എന്ന് എല്‍ഡിഎഫ് പറയുന്നു. ആറന്‍മുള, അടൂര്‍, കോന്നി തുടങ്ങിയ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമാണ് എൽഡിഎഫ് പ്രതീക്ഷ. തോമസ് ഐസക്കിന് വ്യക്തിപരമായി വലിയോരു വിഭാഗം വോട്ട് കിട്ടി എന്നാണ് എല്‍ഡിഎഫും പ്രതീക്ഷിക്കുന്നത്. പൂഞ്ഞാറില്‍ മാത്രമാണ് എല്‍ഡിഎഫിന് ആശങ്ക. ഇവിടെ ബിജെപിക്കും ഗുണമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയ 28 ശതമാനം നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴേക്കും തകര്‍ന്നിരുന്നു. അനില്‍ ആന്‍റണിയോട് താല്‍പര്യമില്ലാത്ത ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ബഹിഷ്കരിച്ചതായി  ഇരുപക്ഷവും ആരോപിക്കുന്നു. ഇതിന് തെളിവായി പറയുന്നത് കലാശക്കൊട്ടിലടക്കം ഉള്ള പ്രവര്‍ത്തകരുടെ കുറവാണ്. യുവാക്കളുടേയും സ്ത്രീകളുടേയും വോട്ട് കൂടുതലായി നേടി എന്ന് ബിജെപി അവകാശപ്പെടുന്നു. ചില പള്ളികളില്‍ അനില്‍ ആന്‍റണിയെ സഹായിക്കണം എന്ന നിര്‍ദേശം വന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മതിക്കുന്നുണ്ടെങ്കിലും വോട്ട് തങ്ങള്‍ക്കേ വീഴൂ എന്നാണ് പ്രതീക്ഷ.  

ആന്‍റോ ആന്‍റണിക്ക് വേണ്ടിയും ന്യൂനപക്ഷ ധ്രൂവീകരണം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തള്ളിപ്പറഞ്ഞെങ്കിലും എസ്ഡിപിഐ വോട്ട് കോണ്‍ഗ്രസിന് കിട്ടി എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞു എന്ന് എല്‍ഡിഎഫ് വാദിക്കുന്നത് റാന്നിയിലെ അടക്കം പോളിങ്ങിലെ ഇടിവ് ചൂണ്ടിക്കാട്ടിയാണ്. അൻപതിനായിരത്തോളം വോട്ടർമാർ ജോലി അടക്കമുള്ള കാര്യങ്ങൾക്കായി മണ്ഡലത്തിനോ രാജ്യത്തിനോ പുറത്തേക്ക് പോയതായി യുഡിഎഫ് കണക്കാക്കുന്നു. 

Who owns the 10 and a half percent votes that were not cast in the Pathanamthitta Lok Sabha constituency? 

MORE IN BREAKING NEWS
SHOW MORE