വൈകല്യം മറന്ന് അവര്‍ വരച്ചു; പ്രദർശന മേളയെ വർണാഭമാക്കി

വൈകല്യം മറന്ന് നിര്‍മിച്ച കലാസൃഷ്ടികളുമായാണ് അടൂര്‍ മണക്കാല ബിഷപ് മൂര്‍ കോളജിലെ വിദ്യാര്‍ഥികള്‍ വാര്‍ഷികാഘോഷത്തില്‍ സന്ദര്‍ശകരെ വരവേറ്റത്. ജന്മനാ സംസാരശേഷിയും കേൾവി ശേഷിയും ഇല്ലാത്ത കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വിവിധ തരത്തിലുള്ള ഉൽപന്നങ്ങളുടെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും പ്രദർശനം ഒരുക്കിയാണ് കോളജിന്റെ വാർഷികാഘോഷം നടത്തിയത്. ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ വരച്ചും. തുണികളിൽ അലങ്കാര ചിത്രങ്ങൾ തുന്നി പിടിപ്പിച്ചും കുപ്പികളിൽ മനോഹരമായ ചിത്രങ്ങൾ വരച്ചും കുട്ടികൾ പ്രദർശന മേളയെ വർണാഭമാക്കി.. ബികോം, കംപ്യൂട്ടർ സയൻസ് വിദ്യാർഥികളാണ് വിവിധ മാതൃകകള്‍ നിര്‍മിച്ചത്.

ഉപഗ്രഹങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ആശയ വിനിമയ ഉപാധി, റോബോട്ട്, തുടങ്ങിയ മാതൃകകളും വിദ്യാർഥികൾ പ്രദർശനത്തിന്റെ ഭാഗമാക്കി. പ്രദർശന മേള തപോവൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ. റെജി മാത്യു ഉദ്ഘാടനം ചെയ്തു. വരും വര്‍ഷങ്ങളില്‍ വിപുലമായ പദ്ധതികളാണ് ഒരുക്കുന്നത്. ആവശ്യക്കാര്‍ക്ക് ഉല്‍പന്നങ്ങള്‍ കൈമാറാനും വിദ്യാര്‍ഥികള്‍ തയാറാണ്.

adoor college exhibition

Enter AMP Embedded Script