പ്രളയബാധിതര്‍ക്കായി രണ്ടുകോടി നല്‍കി ബൈജൂസ് ആപ്പ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബൈജൂസ് ആപ്പ് രണ്ട് കോടി സംഭാവന ചെയ്തു. ഒരു കോടി രൂപ കമ്പനി വകയും ഒരു കോടി രൂപ സ്വന്തം നിലയിലുമാണ് നല്‍കിയത്. 

അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്‍ വികസിപ്പിച്ചെടുത്തതാണ് ബൈജൂസ് ആപ്പ്. ബൈജു രവീന്ദ്രന്‍ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബൈജുവിന്‍റെ അച്ഛന്‍ രവീന്ദ്രനും പങ്കെടുത്തു.