കേരളാ നിർമിത 'ഹീറോ' റോബോട്ട് വിപണിയിലേയ്ക്ക്

പൂര്‍ണമായും കേരളത്തില്‍ നിര്‍മിച്ച റോബോട്ട് വിപണിയിലേയ്ക്ക് ലോഗിന്‍ െചയ്യാന്‍ ഒരുങ്ങുന്നു. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പായ റോബോ ഇന്‍വെന്‍ഷന്‍സാണ് ഹിറോ എന്ന് റോബോട്ടിനെ വികസിപ്പിച്ചത്. ബെംഗളൂരുവിലെ ഒാട്ടോഡസ്ക് എക്സ്പോയില്‍ ഹിറോയെ ആദ്യമായി അവതരിപ്പിച്ചു. 

ശരിക്കുമൊരു ഹീറോ തന്നെയാണ് കേരള സ്റ്റാര്‍ട് അപ്പ് മിഷന്റെ സഹായത്തോടെ കൊച്ചിയില്‍ വികസിപ്പിച്ച ഈ റോബോട്ട്. മനുഷ്യനുമായി ഇവന്‍ ആശയവിനിമയം നടത്തും റസ്റ്ററന്റുകളില്‍ ഭക്ഷണം വിളമ്പാനും , ആശുപത്രികളിലും ഷോപ്പിങ് മാളുകളിലും നിര്‍ദേശങ്ങള്‍ നല്‍കാനും ഹിറോയ്ക്കറിയാം. വരും നാളുകളില്‍ ഹോട്ടലുകളില്‍ റൂ ബോയ്ക്ക് പകരക്കരനാകും ഈ ഹിറോ. കേരള സ്റ്റാര്‍ട് അപ്പ് മിഷന്റെ കൊച്ചിയിലെ ഫാബ് ലാബിലാണ് റോബോട്ടിന്റെ ഭാഗങ്ങള്‍ നിര്‍മിച്ചത്. 

അടുത്തമാസം വിപണിയില്‍ എത്തുന്ന ഹിറോയ്ക്ക് ഇതിനോടകം അറബ് രാജ്യങ്ങളില്‍ നിന്ന് ആവശ്യക്കാര്‍ എത്തിക്കഴിഞ്ഞു. അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഡിസൈന്‍ , പെന്‍സില്‍വാനിയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള കണ്ടുപിടിത്തങ്ങളും ബെംഗളൂരു ഒാട്ടോഡസ്ക് എക്സ്പോയില്‍ പ്രദര്‍ശനത്തിലുണ്ട്.