റോബോട്ടിന് നിങ്ങളുടെ മുഖം നൽകാമോ?; 1.5 കോടി വാഗ്ദാനവുമായി കമ്പനി..!

നിങ്ങളുടെ മുഖത്തിന്റെ ആജീവനാന്ത റൈറ്റ്സ് നൽകുകയാണെങ്കിൽ രണ്ട് ലക്ഷം ഡോളർ (1.5 കോടി) പാരിതോഷികം നൽകാമെന്ന് വാഗ്ദാനം ചെയ്ത് റോബോട്ട് നിർമാണ കമ്പനി. പ്രോമോബോട്ട് എന്ന റോബോട്ടിക്സ് കമ്പനിയാണ് അവരുടെ ഹ്യൂമനോയ്ഡ് റോബോട്ട് അസിസ്റ്റന്റിന് വേണ്ടി ഒരു മുഖം തേടുന്നത്. ഹോട്ടലുകളിലും ഷോപ്പിങ് മാളുകളിലും ജോലി ചെയ്യുന്ന റോബോട്ടിനെയാണ് കമ്പനി തേടുന്നത്.

ദിവസേന ആയിരക്കണക്കിന് ആളുകളമായി ഇടപഴകണം. അവരെ സഹായിക്കണം. ഇതൊക്കെയാണ് റോബോട്ടുകളുടെ ദൗത്യം. ദയാശീലനും സൽഗുണനു'മെന്ന് തോന്നിക്കുന്ന മുഖമാണ​ തങ്ങൾക്ക്​ വേണ്ടതെന്ന് പ്രോമോബോട്ട്​ അറിയിച്ചിട്ടുണ്ട്​. കൂടാതെ ആജീവനാന്തകാലത്തേക്ക് ആ മുഖത്തിന്‍റെ അവകാശം കമ്പനിക്കായിരിക്കും. ഏത് പ്രായത്തിലുമുള്ള പുരുഷൻമാർക്കും സ്ത്രീകൾക്കും അതിനായി അപേക്ഷയയക്കാം. തങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ കഴിയുന്ന ആളുകളിൽ നിന്ന് മറുപടിക്കായി കാത്തിരിക്കുകയാണ് പ്രോമോബോട്ട്​.