ഈ ഓഹരികള്‍ കയ്യിലുണ്ടോ? അധിക ഓഹരി നേടാം; 117 രൂപ വരെ ലാഭവിഹിതവും

money-
SHARE

നാലാം പാദഫലം പുറത്തുവന്നതോടെ അനുബന്ധമായി പല കമ്പനികളും ലാഭവിഹിതങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം നേരത്തെ പ്രഖ്യാപിച്ച മറ്റു കോര്‍പ്പറേറ്റ് നടപടികള്‍ക്കും ഏപ്രില്‍ 29 മുതല്‍ മേയ് മൂന്ന് വരെയുള്ള വ്യാപാര ആഴ്ച സാക്ഷിയാകും. നാല് ദിവസം മാത്രമാണ് ഈ ആഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കുന്നത്. മേയ് ഒന്നിന് മഹാരാഷ്ട്ര ദിനം പ്രമാണിച്ച് വിപണിക്ക് അവധിയാണ്. ഈഴ്ചയിലെ കോര്‍പ്പറേറ്റ് നടപടികള്‍ പരിശോധിച്ചാല്‍ അഞ്ച് കമ്പനികളുടെ ഓഹരികള്‍ ലാഭവിഹിതത്തിനായി എക്സ് ഡിവിഡന്‍റ് ട്രേഡ് ചെയ്യും. ഒരോ കമ്പനികള്‍ വീതം ഓഹരി വിഭജനം, ബോണസ് ഓഹരി എന്നിവയ്ക്കായി എക്സ് ട്രേഡ് ചെയ്യും. 

INDIA-US-ECONOMY-BANK-DEBT-RATING

കോര്‍പ്പറേറ്റ് നടപടികള്‍ പിന്തുടരുന്ന നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് എക്സ് ഡേറ്റും റെക്കോര്‍ഡ് തിയതിയും. ഡിവിഡന്റ് പേഔട്ട് പ്രതിഫലിപ്പിക്കുന്നതിന് ഓഹരി വില ക്രമീകരിക്കുന്ന ദിവസമാണ് എക്സ് ഡേറ്റ്. അതായത് ആ ദിവസം മുതൽ ഓഹരിയുടെ വില ലാഭവിഹിതത്തിന് അനുപാതികമായി കുറയും. കോർപ്പറേറ്റ് നടപടിക്ക് അർഹരായ ഓഹരി ഉടമകളെ കണ്ടെത്താനുള്ള തീയതിയാണ് റെക്കോർഡ് തിയതി. ഈ തിയതിക്കുള്ളില്‍ കമ്പനിയുടെ ഓഹരി ഉടമകളുടെ പട്ടികയിൽ പേരുള്ള നിക്ഷേപകരാകും കോർപ്പറേറ്റ് നടപടികൾക്ക് അർഹരാവുക. നിലവില്‍ എക്സ് ഡേറ്റും റെക്കോർഡ് തിയതിയും ഒരു ദിവസമാണ്.

ലാഭവിഹിതം

എലന്‍റാസ് ബെക് ഇന്ത്യ അന്തിമ ലാഭവിഹിതമായി പ്രതിയോഹരി അഞ്ച് രൂപ നല്‍കും. ഏപ്രില്‍ 30ന് ഓഹരി എക്സ് ഡിവിഡന്‍റ് ട്രേഡ് ചെയ്യും. ഈ തിയതിക്ക് മുന്‍പ് പോര്‍ട്ട്ഫോളിയോയില്‍ ഓഹരിയുള്ളവര്‍ക്ക് ലാഭവിഹിതം ലഭിക്കും. 360 വണ്‍ വാം 3.50 രൂപ ഇടക്കാല ലാഭവിഹിതം നല്‍കും. മേയ് രണ്ടാണ് എക്സ് ഡിവിഡന്റ് തീയതി. എ.ബി.ബി. ഇന്ത്യ പ്രതിയോഹരി 23.8 രൂപ ലാഭവിഹിതം നല്‍കും. റെക്കോര്‍ഡ് തിയതി മേയ് മൂന്നാണ്. 

ക്രിസില്‍ ഇടക്കാല ലാഭവിഹിതമായി ഏഴ് രൂപ ലാഭവിഹിതം നല‍്‍കും. ഓഹരി മേയ് മൂന്നിന് എക്സ് ഡിവിഡന്‍റ് ട്രേഡ് ചെയ്യും. ഈ വാരം ഏറ്റവും വലിയ തുക ലാഭവിഹിതം നല്‍കുന്നത് ഫാര്‍മ കമ്പനിയായ സനോഫി ഇന്ത്യയാണ്. പ്രതിയോഹരി 117 രൂപയാണ് സനോഫി ഇന്ത്യയുടെ ലാഭവിഹിതം. റെക്കോര്‍ഡ് തീയതി മേയ് മൂന്നാണ്. 

ബോണസ് ഓഹരി 

നിലവിലുള്ള ഓഹരി ഉടമകള്‍ക്ക് സൗജന്യമായി അധിക ഓഹരി നല്‍കുന്ന കോര്‍പ്പറേറ്റ് നടപടിയാണ് ബോണസ് ഓഹരി.  ഗ്രാനൈറ്റ്, മാര്‍ബിള്‍, മൊസൈക് തുടങ്ങിയവയുടെ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുംബൈ ആസ്ഥാനമായ കമ്പനിയായ നിധി ഗ്രാനൈറ്റ് വരുന്നാഴ്ച ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കും. 1:1 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി അനുവദിക്കുന്നത്. നിധി ഗ്രാനൈറ്റിന്‍റെ ഒരു ഓഹരി കയ്യിലുള്ളവര്‍ക്ക് സൗജന്യമായി ഒരു ഓഹരി ലഭിക്കും. ബോണസ് ഓഹരിക്ക് അര്‍ഹരായ ഓഹരി ഉടമകളെ കണ്ടെത്താനുള്ള റെക്കോര്‍ഡ് തീയതി മാര്‍ച്ച് രണ്ടാണ്. വെള്ളിയാഴ്ച 267.75 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 

stock-market

ഓഹരി വിഭജനം 

ഓഹരിയുടെ ലിക്വിഡിറ്റി വര്‍ധിപ്പിക്കാനാണ് കമ്പനികള്‍ മുഖവില കുറച്ചുകൊണ്ട് ഓഹരി വിഭജിക്കുന്നത്. വരുന്ന ആഴ്ച ഓഹരി വിഭജനത്തിന് തയ്യാറെടുക്കുന്ന കമ്പനിയാണ് ഭഗീരഥ കെമിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്. കീടനാശിനികള്‍ നിര്‍മിക്കുന്ന കമ്പനി 10:1 അനുപാതത്തിലാണ് ഓഹരി വിഭജനം നടത്തുക. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും. റെക്കോര്‍ഡ് തിയതി മേയ് രണ്ടാണ്. െവള്ളിയാഴ്ച 1,927.60 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.

Stock Paying Rs 117 Per Share As Dividend; Get Additional Share; Know The Corporate Actions In This Week

MORE IN BUSINESS
SHOW MORE