വിവാദപ്രസംഗം: സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി തള്ളി

ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച മുൻമന്ത്രി സജി ചെറിയാന് ആശ്വാസം. എംഎല്‍എ സ്ഥാനത്ത് നിന്നും സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

അതേസമയം കേസില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്ന് പൊലീസ്. കേസന്വേഷണം അവസാനിപ്പിച്ച് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നൽകി. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്.ഭരണഘടനയെ അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തിരുവല്ല കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

Controversial speech: Petition to disqualify Saji Cherian rejected