വിമര്‍ശനം തെറ്റല്ല; ഭാഷ പ്രധാനം: ‘സജി ചെറിയാനി’ല്‍ ബിനോയ് വിശ്വം

മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിമര്‍ശനം തെറ്റല്ലെന്നും പക്ഷേ ഭാഷ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല. വിരുന്ന് കഴിഞ്ഞെങ്കിലും വിചാരധാര വായിക്കേണ്ടതായിരുന്നു. ശത്രുക്കളാരെന്ന് അതില്‍ പറയുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അതേസമയം, തൃശൂരിലെത്തിയതിന് പകരം മോദി പോകേണ്ടിയിരുന്നത് മണിപ്പുരിലായിരുന്നുവെന്നും അവിടുത്തെ സ്ത്രീകളോട് മാപ്പുപറയുന്നതിന് പകരം നാടകമാണ് അദ്ദേഹം നടത്തുന്നതെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Language is important, says Binoy Viswam in Saji cheriyan row