ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു; പൊള്ളുന്ന ചൂട് കുറയുന്നു

heat
SHARE

സംസ്ഥാനത്ത് പൊള്ളുന്ന ചൂട് കുറയുന്നു. ഇതേത്തുടര്‍ന്ന ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പ് പിന്‍വലിച്ചു. തിങ്കളാഴ്ച വരെ പകല്‍ചൂടിനുള്ള മുന്നറിയിപ്പ് തുടരും. വരും ദിവസങ്ങളില്‍ വേനല്‍ചൂട് കുറയുമെന്നും  വ്യാപകമായി മഴ കിട്ടുമെന്നുമാണ് പ്രതീക്ഷ. ഇത്തവണ ശക്തമായ മണ്‍സൂണ്‍ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

അതിനിടെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലേറ്റത്തിനുമുള്ള റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നാളെ രാത്രിവരെ ഒാറഞ്ച് അലര്‍ട്ട് തുടരും. ഇന്ന് രാത്രി എട്ടുമണിയോടെ കേരളതീരത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്ന്  ദേശീയ സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ അര്‍ധരാത്രി വരെ മുന്നറിയിപ്പ് തുടരും.1.5 മീറ്റര്‍ വരെ ഉയരമുള്ള തിരകളുണ്ടാകാനാണ് സാധ്യത. തീരപ്രദേശത്ത് താമസിക്കുന്നവരും മല്‍സ്യതൊഴിലാളികളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. മല്‍സ്യ തൊഴിലാളികള്‍ ചെറുവള്ളങ്ങളില്‍ കടലില്‍ പോകരുത്. തീരത്തോട് അടുപ്പിച്ചിട്ടുള്ള ബോട്ടുകളും വള്ളങ്ങളും കെട്ടിയിട്ട് സൂക്ഷിക്കണം.  തീരപ്രദേശത്തേക്കുള്ള വിനോദയാത്രകളും കടലിലിറങ്ങുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. 

IMD withdraws heatwave alert in Kerala

MORE IN BREAKING NEWS
SHOW MORE