‘വിരുന്നിന് വിളിച്ചാല്‍ ഇനിയും പങ്കെടുക്കും; രാഷ്ട്രീയ വ്യത്യാസമില്ല’: മറുപടി

ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറസ്

ബിഷപ്പുമാര്‍ക്കെതിരായ സജി ചെറിയാന്‍റെ പരാമര്‍ശത്തില്‍ മറുപടിയുമായി ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദിയസ്കോറസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിരുന്നിന് വിളിച്ചാല്‍ ഇനിയും പങ്കെടുക്കും. അതാണ് മലങ്കരസഭയുടെ നിലപാട്. ഇന്നും പങ്കെടുക്കും നാളെയും പങ്കെടുക്കുമെന്നും അതില്‍ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യാനികളെ മനസിലാക്കാതെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അത് പറഞ്ഞയാളുടെ കുഴപ്പമാണെന്നും യൂഹാനോന്‍ മാര്‍ ദിയസ്കോറസ് കൂട്ടിച്ചേര്‍ത്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

ക്രൈസ്തവ സഭാനേതൃത്വത്തില്‍ നിന്നും വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെ ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തിലെ മൂന്ന് വാക്കുകള്‍ സജി ചെറിയാന്‍ പിന്‍വലിച്ചിരുന്നു. രാഷ്ട്രീയ വിമര്‍ശനം പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് പോയ ബിഷപ്പുമാര്‍ മണിപ്പുരിനെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. 

Yuhanon mar diascoros against Saji cheriyan's statement