'തൃശൂരില്‍ മുരളീധരന്‍'; നാലിടത്ത് കനത്ത മല്‍സരമെന്ന് കെ.പി.സി.സി

HIGHLIGHTS
  • 'തൃശൂരില്‍ 20,000 ത്തില്‍ കുറയാത്ത ഭൂരിപക്ഷം'
  • 'ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ –കനത്ത പോരാട്ടം'
  • 'അവസാന മണിക്കൂറിലെ പുനഃസംഘടന ബാധിച്ചു'
kpcc-hassan-04
SHARE

ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പെന്ന് കെ.പി.സി.സി. തുടക്കം മുതല്‍ ഒടുക്കം വരെയും യുഡിഎഫും പാര്‍ട്ടിയും ഒറ്റക്കെട്ടായിരുന്നു. മുരളീധരന്‍ ഇരുപതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും എം.എം. ഹസന്‍ പറഞ്ഞു. അതേസമയം നാലിടത്ത് കനത്ത മല്‍സരമെന്നാണ് കെ.പി.സി.സിയുടെ വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് കനത്ത മല്‍സരമുണ്ടായത്.  ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാന മണിക്കൂറില്‍ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചുവെന്ന് കെ.പി.സി.സി യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ വിമര്‍ശനം ഉന്നയിച്ചു. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമയം പോയെന്നും വിമര്‍ശനം ഉയര്‍ന്നു.

Neck to neck fight in 4 constituencies; KPCC

MORE IN BREAKING NEWS
SHOW MORE