അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; റിപ്പോര്‍ട്ട് വന്നാല്‍ നടപടി: തിരുവിതാംകൂര്‍ ദേവസ്വം

arali-devaswom-04
SHARE

ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യത്തിനും അരളിപ്പൂവ് ഉപയോഗിക്കുന്നത് തല്‍ക്കാലം വിലക്കില്ല. അരളിപ്പൂവ് മരണകാരണമായി എന്ന ശാസ്ത്രീയമായ റിപ്പോര്‍ട്ട് കിട്ടിയാല്‍ നിരോധനം ഗൗരവമായി പരിഗണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത് മനോരമ ന്യൂസിനോട് പറഞ്ഞു. ഹരിപ്പാട് സ്വദേശിനി അരളിപ്പൂവ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് ദേവസ്വംബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്തത്.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ശബരിമല ഉള്‍പ്പടെ നിരവധി ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യത്തിനും തുളസിക്കും തെച്ചിപൂവിനും ഒപ്പം അരളിപ്പൂവും ഉപയോഗിക്കുന്നുണ്ട്. അരളിപ്പൂവിലെയും ഇലയിലെയും വിഷാംശം സംബന്ധിച്ച ആശങ്ക വ്യാപകമായതോടെയാണ് ക്ഷേത്രങ്ങളില്‍ ഇതിന്‍റെ ഉപയോഗം വിലക്കുന്നത് സംബന്ധിച്ച് ആലോചനയുണ്ടായത്. ശബരിമല തീര്‍ഥാടനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായി. 

ഗുരുവായൂര്‍ ഉള്‍പ്പടെ പലക്ഷേത്രങ്ങളും അരളിപ്പൂ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ഹരിപ്പാട് സ്വദേശിനിയായ സൂര്യ കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ വച്ച് കുഴഞ്ഞുവീണ് മരിച്ചിരുന്നു. അരളിപ്പൂവും ഇലയും വായിലിട്ട് ചവച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതോടെയാണ് ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോഗിക്കുന്നതിലും ആശങ്ക ഉയര്‍ന്നത്. വനഗവേഷണകേന്ദ്രം നടത്തിയ പഠനത്തിലും അരളിയില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

No ban on  Arali flowers, says  Travancore Devaswom Board

MORE IN BREAKING NEWS
SHOW MORE