കേരളഗാനത്തില്‍ തീരുമാനമായിട്ടില്ല; തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍: മന്ത്രി

കേരളഗാനത്തില്‍ തീരുമാനമായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അന്തിമതീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.  ശ്രീകുമാരന്‍ തമ്പിയുമായി നേരിട്ട് സംസാരിക്കുമെന്നും ആരോപണങ്ങള്‍ക്ക് മറുപടി പറയുമെന്നും  സജി ചെറിയാന്‍ പറഞ്ഞു. മറുപടി പറയേണ്ടത് മന്ത്രിയാണെന്ന തമ്പിയുടെ വാക്കുകള്‍ ഏറ്റെടുക്കുന്നു. 'സാഹിത്യ അക്കാദമിയുമായും ചര്‍ച്ച ചെയ്യും, ആരോപണങ്ങള്‍ക്ക് മറുപടി പറയും. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉയര്‍ത്തിയ വിഷയം പരിഹരിച്ചു, വിവാദം അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു.