എൽപിജി ടെർമിനൽ നിർമാണം; ജനകീയ സമിതി അനിശ്ചിതകാല സമരത്തിന്

എറണാകുളം പുതുവൈപ്പ് എൽ.പി.ജി ടെർമിനൽ നിർമാണത്തിനെതിരെ ജനകീയ സമരസമിതി അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപത്താണ് സമരപ്പന്തൽ ഒരുക്കിയിരിക്കുന്നത്. പുതുവൈപ്പിൽ വർഷങ്ങളായുണ്ടായിരുന്ന സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയതോടെയാണ് സമരം പഞ്ചായത്തിന് സമീപത്തേക്ക് മാറ്റിയത്. ജിനോ കെ.ജോസിന്റെ റിപ്പോർട്ട്.