വേനലിലും വറ്റാത്ത ഓലി; അയല്‍ക്കാര്‍ക്കും ദാഹജലം നല്‍കി ഗോപി

water-scarcity
SHARE

ഇടുക്കി ഉപ്പുതറയിൽ ജലക്ഷാമം രൂക്ഷമായതോടെ സ്വന്തം പറമ്പിലെ ചെറു ജല സ്രോതസിനെ പരിസരവാസികളായ 20 കുടുംബങ്ങൾക്ക് കൂടി വിട്ടു നൽകിയിരിക്കുകയാണ് ഒൻപതേക്കർ സ്വദേശി എ പി ഗോപി. കൊടുംവേനലിൽ ജലസ്രോതസുകളെല്ലാം വറ്റി വരണ്ടതോടെ ഒരിക്കലും വറ്റാത്ത ഗോപി ചേട്ടന്റെ ഓലിയാണ് ഒൻപതേക്കറുകാരുടെ ആശ്രയം 

വേനലെത്ര കടുത്താലും ഗോപിയുടെ പറമ്പിലെ ഈ ഓലി വറ്റാറില്ല. എന്നാൽ പ്രകൃതിയുടെ ഈ വരദാനം സ്വന്തമാക്കി വയ്ക്കാൻ ഗോപി ചേട്ടൻ തയാറല്ല. ജലക്ഷാമം രൂക്ഷമായതോടെ അയൽവാസികളും ഈ ഓലിയിൽ നിന്നാണ് വെള്ളമെടുക്കുന്നത്.

മണിക്കൂറിൽ മൂന്ന് കുടം വെള്ളം മാത്രമേ ഈ ചെറു നീരുറവയിൽ നിന്നും ഓലിയിലേക്കെത്തു. അതുകൊണ്ട് വെള്ളമെടുക്കുന്ന എല്ലാവരെയുമുൾപ്പെടുത്തി ഗോപി ചേട്ടനൊരു ടൈം ടേബിൾ തയാറാക്കി. ഈ ടൈം ടേബിൾ പാലിച്ചാണ് ഇപ്പോ വെള്ളം കോരൽ .വേനൽമഴ എത്തുന്നതോടെ ഒലിയിൽ നിന്നും കൂടുതൽ വെള്ളം എടുക്കാൻ പറ്റുമെന്നാണ് ഗോപി ചേട്ടന്റെയും അയൽവാസികളുടെയും പ്രതീക്ഷ 

MORE IN CENTRAL
SHOW MORE