വോട്ടിങ്ങില്‍ 10 ശതമാനം കുറവ്; കോട്ടയത്ത് ഇനി കണക്കിന്‍റെ കളി

Chandy-Oommen
SHARE

ഇനി കണക്കുകൂട്ടലുകളുടെ ദിനങ്ങളാണ് കോട്ടയത്തെ കേരള കോൺഗ്രസുകൾക്ക്. 2019 ലെ 75 % ൽ നിന്ന് 65 ലേക്കുള്ള കുറവ് അനുകൂലമാകുമെന്നാണ് ഇടത് ക്യാoപിന്റെ പ്രതീക്ഷ. അതെസമയം എത്ര കുറഞ്ഞാലും 30000 ത്തിനും 60000 നും ഇടയിലാണ് യുഡിഎഫ് കണക്കുകൂട്ടുന്ന ഭൂരിപക്ഷം. 7 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും യുഡിഎഫിന്.. രണ്ടെണ്ണം എല്‍ഡിഎഫിന്... പോളിങ് കുത്തനെ ഇടിഞ്ഞപ്പോഴും ഈ കണക്കുകളിലാണ് യുഡിഎഫിന്റെ പ്രതീക്ഷ അത്രയും.. 

മണ്ഡലപരിധിയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന വിദേശത്തേക്കുള്ള കുടിയേറ്റമാണ് 75000 ത്തിൽ അധികം വോട്ടുകൾ പോൾ ചെയ്യപ്പെടാതിരിക്കാനുള്ള കാരണം. ഇതിൽ 80 ശതമാനവും കേരള കോൺഗ്രസ് എം, യുഡിഎഫ് വോട്ടുകളാണ്. പോളിങ്ങിലെ കുറവ് മാത്രമല്ല മറ്റ് ചില നേട്ടങ്ങളും എല്‍ഡിഎഫ് നിരത്തുന്നു. 15,000 വോട്ടുകളുടെ എങ്കിലും ഭൂരിപക്ഷത്തിൽ ജയം ഉറപ്പിക്കാം എന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ..വൈക്കത്തെയും, ഏറ്റുമാനൂരിലെയും പോളിംഗ് വർദ്ധന  ബിഡിജെഎസ് വോട്ടുകളെന്നാണ് യുഡിഎഫ് വിലയിരുത്തൽ..NDA പ്രതീക്ഷിക്കുന്ന രണ്ട് ലക്ഷത്തിനടുത്ത് വോട്ട് അവർക്ക് നേടാനായാൽ അതായിരിക്കും ഇരുമുന്നണികളുടെയും ജയപരാജയങ്ങളിൽ നിർണായകമാവുക. 

Kottayam Loksabha election

MORE IN CENTRAL
SHOW MORE