ചാലക്കുടിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തീപിടിച്ചു

chalakudy
SHARE

ചാലക്കുടിയിൽ ഹരിത കർമ സേനയുടെ മാലിന്യ സംഭരണ കേന്ദ്രത്തിനു തീപ്പിടിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് നഗര സഭയുടെ ഇൻഡോർ സ്റ്റേഡിയത്തിനെ സമീപത്തെ മാലിന്യ കൂമ്പാരത്തിൽ തീപടർന്നത്. ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീ അണച്ചു..

ഹരിത കർമ സേനയുടെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംഭരിക്കുന്ന കേന്ദ്രത്തിലാണ് തീപടർന്നത്. സംസ്കരണ പ്ലാന്റ് പ്രവർത്തന രഹിതമായതിനാൽ മാലിന്യം കുന്നുകൂടിയ നിലയിലായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ പ്ലാന്റിന് സമീപത്തുണ്ടായിരുന്ന ഹരിത കർമ സേന പ്രവർത്തകരാണ് തീപിടിച്ചത് കണ്ടത്. പിന്നാലെ ചാലക്കുടിയിൽ നിന്നുള്ള അഗ്നി രക്ഷാ സേനയെത്തി തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇരിങ്ങാലക്കുട, അങ്കമാലി, പുതുക്കാട് എന്നിവിടങ്ങളിൽ നിന്നു കൂടി അഗ്നി രക്ഷാ സേന യൂണിറ്റെത്തിയാണ് മൂന്നു മണിയോടെ തീ അണച്ചത്.

പ്ലാസ്‌റ്റിക് മാലിന്യത്തിൽ തീപടർന്നതോടെ നഗരത്തിൽ പുക ശല്യം അനുഭവപ്പെട്ടു. കടുത്ത ചൂടു കാരണമാണ് തീപടർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 Fire broke out at a waste disposal facility in chalakudy

MORE IN CENTRAL
SHOW MORE