ഡിമാൻഡേറുന്ന പായസ വിപണി; കച്ചവടം തകൃതിയാകുന്ന ഓണദിനങ്ങൾ

ഭക്ഷ്യോല്‍പന്ന വിപണിയില്‍ പായസ വിഭവങ്ങള്‍ക്കാണ് ഡിമാന്‍ഡ്. എളുപ്പത്തില്‍ പായസം ഉണ്ടാക്കാനുള്ള ഇനങ്ങളും ഓണവിപണിയില്‍ സുലഭമാണ്. 

 എല്ലാം പായ്ക്കറ്റുകളില്‍ ലഭ്യമാണ്. മികച്ച ഗുണനിലവാരമുള്ള ഇത്തരം ഇനങ്ങള്‍ ഓരോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓണത്തിന് വന്‍തോതില്‍ വിറ്റഴിക്കുന്നുണ്ട്. 

ഓണസദ്യയ്ക്കു വേണ്ട എല്ലാ ഇനങ്ങളും ഒറ്റയടിക്കു ലഭ്യമാക്കാന്‍ കടകളില്‍ പ്രത്യേക വിഭാഗം തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഭക്ഷ്യോല്‍പന്നങ്ങളുടെ വില്‍പനയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കച്ചവടം ഉയര്‍ന്നതായി ഡബിള്‍ ഹോഴ്സ് ഉടമ സജീവന്‍ മഞ്ഞില പറയുന്നു. ഓണസദ്യയ്ക്കായി മികച്ച ഗുണനിലവാരമുള്ള അരി ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്.