ആനക്കുളത്തെ ഉരുക്കുവടം; കൂടുതൽ മേഖലകളിലേക്ക് വേണമെന്ന് ആവശ്യം

ഇടുക്കി  മാങ്കുളം ആനക്കുളത്ത് കാട്ടാനകളെ പ്രതിരോധിക്കാന്‍ സ്ഥാപിച്ച ഉരുക്കു വടം   കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് നാട്ടുകാര്‍. ഒരു വര്‍ഷം മുമ്പ് ആനക്കുളം മുതല്‍ വലിയപാറക്കുട്ടി വരെയുള്ള ഭാഗത്ത് ഉരുക്ക് വടം സ്ഥാപിച്ചതോടെ   കാട്ടാനശല്യം  കുറഞ്ഞിരുന്നു. പദ്ധതി ഫലം കണ്ടതോടെയാണ്  കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായത്.

  ആനക്കുളത്ത് കുടിയേറ്റകാലം മുതലുള്ള പ്രശ്‌നമാണ് കാട്ടനശല്യം.മുമ്പെങ്ങും ഇല്ലാത്തവിധം കാട്ടനകള്‍ നാട്ടിലിറങ്ങി തുടങ്ങിയതോടെ ആളുകളുടെ ജീവിതം ദുസഹമായി തീര്‍ന്നു.നിരന്തര പരാതിയെ തുടര്‍ന്ന് വനംവകുപ്പ് കഴിഞ്ഞ വര്‍ഷം വനാതിര്‍ത്തിയില്‍ ഉരുക്ക് വടം കൊണ്ടുള്ള വേലി  സ്ഥാപിച്ചു. നാട്ടിലിറങ്ങുന്ന ആനകളെ പൂര്‍ണമായി പ്രതിരോധിക്കുന്നതില്‍  പദ്ധതി വിജയിച്ചു.  ആനശല്യം രൂക്ഷമായ പഞ്ചായത്തിലെ മറ്റ് മേഖലകളിലേക്കും ഉരുക്കു വേലി  വ്യാപിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം