സൗന്ദര്യം പരിഗണിക്കാതെ ഒരു സൗന്ദര്യ മത്സരം

സൗന്ദര്യം പരിഗണിക്കാതെ ഒരു സൗന്ദര്യ മത്സരം . തൃശൂർ കേരളവർമ കോളജിലാണ് ഇങ്ങനെയൊരു സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. 

കലി 2018 എന്ന പേരിലായിരുന്നു മല്‍സരം. പതിവായി കാണാറുള്ള സൗന്ദര്യ മല്‍സരം ആയിരുന്നില്ല. ഫാഷനും സൗന്ദര്യത്തിനും ഒട്ടും പ്രാധാന്യം കല്‍പിക്കാത്ത മല്‍സരം. പങ്കെടുത്ത വനിത മല്‍സരാര്‍ഥികള്‍ സ്വന്തം ജീവിതത്തെക്കുറിച്ച് വിവരിച്ചു. പാട്ടും കവിതയും അറിയാവുന്നവര്‍ അത് ആലപിച്ചുസ്വന്തം ജീവിതത്തെക്കുറിച്ച് കാഴ്ചക്കാര്‍ക്കു മുമ്പില്‍ നന്നായി വിവരിച്ച മല്‍സരാര്‍ഥിയെ വിജയിയായി തിരഞ്ഞെടുത്തു. മല്‍സരത്തിന് മാര്‍ക്കിടാന്‍ എത്തിയ ജഡ്ജസിനോട് സംഘാടകര്‍ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു. സൗന്ദര്യം നോക്കി മാര്‍ക്കിടരുത്. സംസാരിക്കാനും കലാപരമായ കഴിവുമാകണം മാര്‍ക്ക്.

അഞ്ചു ഘട്ടങ്ങളിലായിരുന്നു മല്‍സരം. സമൂഹികപ്രവര്‍ത്തക ഷീബ അമീര്‍ ഉദ്ഘാടനം ചെയ്തു. വരുംവര്‍ഷങ്ങളിലും സമാനമായ മല്‍സരം നടത്താനാണ് സംഘാടകരുടെ തീരുമാനം.