ഭാര്യയും കാമുകനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി ആരോപിച്ച് യുവാവിന്റെ പരാതി. തെളിവായി വാട്സാപ് ചാറ്റുകള്‍ ഇയാള്‍ പൊലീസിനു കൈമാറി. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിലെ ഗാഡെ രാജേശ്വര റാവുവാണ് തന്റെ ഭാര്യ ഭവാനിക്കും ഖമ്മം സ്വദേശിയായ കുറിയര്‍ ഡെലിവറി ഏജന്റ് സൈദുലുവിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
Also Read: 6 മാസം ഗര്‍ഭിണി, മുറിയില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഷമീമ; വയറ്റില്‍ കറുത്തവസ്തുവെന്ന് ഡോക്ടര്‍
2016ല്‍ വിവാഹിതരായ രാജേശ്വര റാവുവിനും ഭവാനിക്കും രണ്ട് പെണ്‍മക്കളുണ്ട്. തന്റേയും മക്കളുടേയും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് ഇയാളിപ്പോള്‍ പൊലീസിനെ സമീപിച്ചിരിക്കുന്നത്. കുറിയര്‍ ജീവനക്കാരനൊപ്പം ഒന്നിച്ചു ജീവിക്കാനായി ഭര്‍ത്താവിനെ ഇല്ലാതാക്കാമെന്നും വീട്ടില്‍വച്ച് കൊലപ്പെടുത്തേണ്ടെന്നും ഭാര്യയും കാമുകനും വാട്സാപിലൂടെ ചര്‍ച്ച ചെയ്തിരുന്നുവെന്ന് രാജേശ്വര റാവു നല്‍കിയ പരാതിയില്‍ പറയുന്നു. റോഡപകടമാക്കി മാറ്റിയാല്‍ സംശയം വരില്ലെന്നുമാണ് ഭവാനി സൈദുലുവിനോട് ചാറ്റിലൂടെ പറഞ്ഞത്.
Also Read: വന്ദേമാതരം പൂർണമായി ആലപിക്കണോ? ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആശയക്കുഴപ്പം തുടരുന്നു
രാജേശ്വര റാവു വീട്ടില്‍ ഇല്ലാതിരുന്ന സമയങ്ങളില്‍ സൈദുലു വീട്ടില്‍ വരാറുണ്ടെന്നും അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു. ഒരിക്കല്‍ സംശയം തോന്നി ഭവാനിയുെട ഫോണ്‍ പരിശോധിച്ചപ്പോഴാണ് തന്നെ കൊലപ്പെടുത്താനുള്ള ഗുഢാലോചനചാറ്റുകള്‍ കണ്ടെത്തിയതെന്നും രാജേശ്വര റാവു പറയുന്നു. ഡിജിറ്റല്‍ തെളിവുകളും സ്ക്രീന്‍ ഷോട്ടുകളും സഹിതമാണ് രാജേശ്വര റാവു പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ സീറോ എഫ്ഐആർ റജിസ്റ്റര്‍ ചെയ്ത പൊലീസ് കേസ് ഖമ്മം റൂറല്‍ പൊലീസിന് കൈമാറി.
അതേസമയം വാട്സാപ് ചാറ്റുകളുെട ആധികാരികത പൊലീസ് അന്വേഷിച്ചുവരികയാണെന്ന് ഖമ്മം റൂറല്‍ ഇന്‍സ്‌പെക്ടര്‍ എം.രാജു വ്യക്തമാക്കി. ഭവാനിയും സൈദുലുവും നിലവില്‍ ഒളിവിലാണ്.അതേസമയം രാജേശ്വര റാവുവിനും പെണ്‍മക്കള്‍ക്കും ആവശ്യമായ സുരക്ഷയൊരുക്കുമെന്നും പൊലീസ് പറയുന്നു.