shamima-death
  • സ്വന്തമായി വീട് പോലുമില്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ നിരന്തര പീഡനം ഏറ്റുവാങ്ങി. ഗര്‍ഭിണിയായിരിക്കേ ബോധം നഷ്ടമാകുംവിധത്തില്‍ മര്‍ദനം. ഷമീമയുടെ മരണത്തില്‍ നവാസിനെതിരെ കുടുംബം

കോഴിക്കോട് അരിക്കുളത്ത് വാടക വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്ന ഷമീമ കഴിഞ്ഞ ദിവസമാണ് മരണത്തിനു കീഴടങ്ങിയത്. പയ്യോളി സ്വദേശിനിയായ ഷമീമയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ആറുമാസം ഗര്‍ഭിണിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ആയിരുന്നു മരണം. കൊയിലാണ്ടി പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

Also Read: ‘രേണുകസ്വാമിയുടെ അടിവസ്ത്രം വലിച്ചുതാഴെയിട്ടു, സ്വകാര്യഭാഗത്ത് ആഞ്ഞുചവിട്ടി’

ഭര്‍ത്താവ് നവാസിനൊപ്പമാണ് ഷമീമ അരിക്കുളത്തെ വീട്ടില്‍ താമസിച്ചിരുന്നത്. നവാസില്‍ നിന്നും നിരന്തരം മാനസിക, ശാരീരിക പീഡനമേറ്റുവാങ്ങിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഗള്‍ഫിലായിരുന്ന സഹോദരനെ വിളിച്ച് ഈ പീഡനത്തെക്കുറിച്ചെല്ലാം ഷമീമ പറഞ്ഞിരുന്നു. എന്നാല്‍ മാതാപിതാക്കളില്ലാത്ത ഷമീമ എല്ലാം സഹിക്കുകയായിരുന്നു, സ്വന്തമായി വീടുമില്ലാത്തതിനാല്‍ തന്നെ ഷമീമ ഭര്‍ത്താവിന്റെ പീഡനങ്ങള്‍ എല്ലാം ഏറ്റുവാങ്ങുകയായിരുന്നുവെന്നും കുടുംബം പറയുന്നു.

Also Read:സിനിമ ചര്‍ച്ചയ്​ക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; നടിയെ ബലാല്‍സംഗം ചെയ്ത് വിഡിയോ പകര്‍ത്തി

ഒരു മാസം മുന്‍പ് ഷമീമയെ പലതവണ വിളിച്ചിട്ടും കിട്ടാതായതോടെയാണ് ബന്ധു വാടകവീട്ടിലെത്തി പരിശോധിച്ചത്. മുറിയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ആറുമാസം ഗര്‍ഭിണി കൂടിയായ ഷമീമ. വായില്‍ നിന്നും നുരയും പതയും വരുന്നുണ്ടായിരുന്നു, ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. വയറ്റിലെന്തോ കറുത്ത വസ്തു കണ്ടതായും വിഷം ഉള്ളില്‍ച്ചെന്നോയെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പിന്നാലെ തലച്ചോറിനുള്‍പ്പെടെ ക്ഷതം സംഭവിച്ചെന്നും അറി‍ഞ്ഞു. തുടര്‍ന്ന് ഒരു മാസത്തിലേറെ വെന്റിലേറ്ററിലായിരുന്നു ഷമീമ. തുടര്‍ന്നാണ് ശനിയാഴ്ച മരണം സംഭവിക്കുന്നത്. ഷമീമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അന്നുമുതല്‍ നവാസില്‍ നിന്നും കടുത്ത പീഡനമാണ് ഏല്‍ക്കേണ്ടിവന്നതെന്ന് സഹോദരനും ബന്ധുക്കളും പറയുന്നു.

ഒരു വര്‍ഷം മുന്‍പ് ആദ്യവിവാഹത്തിലെ മകളുടെ മുന്‍പിലിട്ട് കൊലപ്പെടുത്താനും നവാസ് ശ്രമിച്ചിരുന്നു. ഓട്ടോയുമായി വന്ന് ഇയാള്‍ ഷമീമയെ ഇടിച്ചുവീഴ്ത്തി. അന്ന് കൈകള്‍ക്കും കാലിനും സാരമായി പരുക്കേറ്റിരുന്നു. അന്ന് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സംസാരിച്ച് പ്രശ്നം പരിഹരിച്ച് വിട്ടെങ്കിലും നവാസിന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. ഷമീമ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മൂന്നു ദിവസം വന്നെങ്കിലും പിന്നെ ആ വഴി കണ്ടില്ലെന്ന് കുടുംബം പറയുന്നു.

കഴിഞ്ഞ ദിവസം ഷമീമയുടെ ഫോണ്‍ തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് സഹോദരനെ ആക്രമിച്ചു. കയ്യില്‍ കല്ലുകൊണ്ടുകുത്തി മുറിവേല്‍പ്പിച്ചതായും തുന്നലിട്ടതായും സഹോദരന്‍ പറയുന്നു. സഹോദരിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ടാണ് കുടുംബം പൊലീസിനെ സമീപിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുകയാണ്.

Tragic Death of 6-Month Pregnant Woman in Kozhikode: Family Accuses Husband of Abuse:

Shamima, a six-month pregnant woman from Payyoli residing in Arikkulam, tragically passed away at the Kozhikode Medical College after spending a month on life support in an unconscious state. Her family has accused her husband, Navas, of subjecting her to severe mental and physical abuse, noting that she was found face down with foam at her mouth and signs of poisoning. Relatives reported a history of domestic violence, including a prior incident where Navas allegedly attempted to run her over with an auto-rickshaw. The Koyilandy police have registered a case for an unnatural death and are actively investigating the serious allegations raised by the family