മുന്‍ കാമുകിയുമായുള്ള 17 നഗ്ന വിഡിയോകോളുകള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച യുവാവ് പിടിയില്‍. സിംഗപ്പൂരില്‍ താമസിക്കുന്ന കൊറിയന്‍ സ്വദേശിയാണ് പിടിയിലായത്. യുവാവിന്‍റെ പുതിയ കാമുകിയാണ് ഹാര്‍ഡ് ഡ്രൈവ് പരിശോധിക്കുന്നതിനിടെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2022ല്‍ ഡേറ്റിങ് ആപ്പിലൂടെയാണ് യുവാവ് കൊറിയന്‍ സ്വദേശിയായ യുവതിയെ പരിചയപ്പെട്ടത്. ഇരുവരും സ്ഥിരമായി വിഡിയോ കോളുകള്‍ ചെയ്തിരുന്നു. ഇതിനിടെ യുവാവ് യുവതിയോട് നഗ്നയായി വിഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വിസമ്മതിച്ചു. തനിക്ക് സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യാനോ ദൃശ്യങ്ങള്‍ പകര്‍ത്താനോ അറിയില്ലെന്ന് യുവാവ് പറഞ്ഞതോടെയാണ് യുവതി പിന്നീട് വിഡിയോ കോളുകള്‍ക്ക് സമ്മതിച്ചത്.

എന്നാല്‍ ഒരു വര്‍ഷത്തിനിടെ 10 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള 17 വിഡിയോകള്‍ യുവാവ് രഹസ്യമായി റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു. 2024ല്‍ യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി. പിന്നീട് ഇരുവരും ഒരുമിച്ച് താമസമാരംഭിച്ചു. ഇതിനിടെ വീട് വൃത്തിയാക്കുന്നതിനിടെയാണ് ഒളിപ്പിച്ച നിലയില്‍ യുവാവിന്‍റെ ഹാര്‍ഡ് ഡ്രൈവ് പുതിയ കാമുകിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഹാര്‍ഡ് ഡ്രൈവ് പരിശോധിച്ചപ്പോഴാണ് മുന്‍ കാമുകിയുമായുള്ള വിഡിയോകള്‍ കണ്ടെത്തിയത്.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിഡിയോകള്‍ ഡിലീറ്റ് ചെയ്യാന്‍ മറന്നുപോയതാണെന്നായിരുന്നു യുവാവിന്റെ വിശദീകരണം. എന്നാല്‍ ഹാര്‍ഡ് ഡ്രൈവ് എന്തിനാണ് ഒളിപ്പിച്ചുവച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് പുതിയ കാമുകി മുന്‍ കാമുകിയുമായി ബന്ധപ്പെടുകയും വിഡിയോകളുടെ വിവരം അറിയിക്കുകയും ചെയ്തു. പിന്നാലെ ഇരുവരും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ തന്‍റെ പക്കല്‍ ഇത്തരം ദൃശ്യങ്ങളൊന്നുമില്ലെന്നായിരുന്നു യുവാവിന്‍റെ പൊലീസിനോടുള്ള വാദം. ഇതിനിടെ പുതിയ കാമുകി വിഡിയോകള്‍ തന്‍റെ ലാപ്ടോപ്പില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. സംഭവത്തില്‍ യുവാവിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ് അന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

Man caught recording explicit video calls: A man has been apprehended for secretly recording 17 explicit video calls with his former girlfriend. The incident came to light when his new girlfriend discovered the hidden recordings on his hard drive, leading to a police investigation.