അയാൾ ശശി

ഫോണ്‍ വിളിക്കുന്നതിന്റെ റൂട്ട് മാറി അപകടത്തില്‍പ്പെട്ട പഴയ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ കാര്യത്തില്‍ ഏകദേശ തീരുമാനമായി. കട്ടപ്പുറത്ത് നിന്ന് ഇറങ്ങാനുള്ള സാഹചര്യം ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. കായല്‍ നികത്തി പുറത്തായ ചാണ്ടിയുടെ ഒഴിവ് നികത്താന്‍ ശശീന്ദ്രനെ തിരികെ വിളിക്കാന്‍ എന്‍സിപി തയ്യാറാണ്. അതാണ് പുതിയ ധാര്‍മികത.