ഉഴിച്ചില്‍ പിഴിച്ചില്‍ ധാര പിന്നെ അന്തര്‍ധാരയും; ഒരു ഇപി അവസ്ഥ

Thiruva-Ethirva
SHARE

ന്യൂസ് മേക്കര്‍ പുരസ്കാരം എന്ന സംഭവം കേട്ടിട്ടില്ലേ. ഒരു വര്‍ഷം വാര്‍ത്തയില്‍ നിറഞ്ഞു നിന്ന വ്യക്തിക്കുള്ള പുരസ്കാരം നല്‍കുന്ന പരിപാടി. നമ്മള്‍ക്ക് ന്യൂസ് മേക്കര്‍ നല്‍കാനുള്ള അവസരം തിരുവാ എതിര്‍വായ്ക്ക് ഇല്ല. എന്നാല്‍ നമ്മള്‍ കോമഡി മേക്കര്‍ പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചു എന്നുവയ്ക്കുക. ആ പുരസ്കാരം ഒരു എവറോളിങ് ട്രോഫി ആണെങ്കിലും അത് അധികം ആളുകളിലേക്ക് തല്‍ക്കാലം പോകില്ല. ഒരു വീടീന്‍റെ ഷെല്‍ഫില്‍ത്തന്നെ അതങ്ങനെ ഇരിക്കും. തന്നെ വിലക്കിയ ഇന്‍ഡിഗോയോട് പിണങ്ങിയ, ബോക്സിങ് ഇതിഹാസം മുഹമ്മദലിയെ പ്രാദേശികവല്‍ക്കരിച്ച കമ്മ്യൂണിസ്റ്റ് പാരമ്പര്യം. നമ്മുടെ സ്വന്തം ഇപി ജയരാജന്‍. ഇന്ന് നമ്മള്‍ ഇപിക്കായി എപ്പിസോഡ് ഡെഡിക്കേറ്റ് ചെയ്യുകയാണ്.

Thiruva ethirva on ep jayarajan vaidekam controversy

MORE IN THIRUVA ETHIRVA
SHOW MORE