സുരക്ഷിത യാത്രയ്ക്ക് ആക്ഷൻ പ്ലാൻ; വാഹന പരിശോധനയ്ക്കായി 700 സ്ക്വാഡുകൾ

റോഡ് സുരക്ഷാ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായുള്ള വാഹന പരിശോധനക്ക് സംസ്ഥാനത്ത് തുടക്കം. 700 സ്ക്വാഡുകളായാണ് പരിശോധന നടത്തുന്നത്. 

നിയമലംഘനങ്ങള്‍ കുറച്ച് അപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 31 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. പൊലിസിന്റെയും പൊതുമരാമത്ത് വകുപ്പിന്റേയും സഹായത്തോടെ 700 സ്ക്വാഡുകളാണ് പരിശോധന നടത്തുന്നത്.കോഴിക്കോട് ജില്ലയിലെ 61 കേന്ദ്രങ്ങളിലായാണ് ഇത് പുരോഗമിക്കുന്നത്. മുണ്ടിക്കല്‍ത്താഴത്ത് നടന്ന പരിശോധന ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിലയിരുത്തി.

സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ്, അനധികൃത പാര്‍ക്കിങ് , അമിത വേഗം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, എന്നീങ്ങനെ ഘട്ടം ഘട്ടമായാണ് പരിശോധന.നിയമലംഘനം നടത്തുന്നതായി കണ്ടെത്തിയാല്‍ ശിക്ഷാ നടപടിക്കുപുറമെ ഇവര്‍ക്ക് റോഡു സുരക്ഷയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണക്ലാസും ഉണ്ടാകും .എല്ലാ ദിവസവും പരിശോധനാ റിപ്പോര്‍ട്ട് അതത് ജില്ലാ കലക്ടര്‍മാര്‍ക്കും  ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും കൈമാറും