കോവിഡ് പ്രതിരോധത്തിലെ പിഴവുകള്‍ സര്‍ക്കാര്‍ തിരുത്തുമോ?

കേരളത്തില്‍ ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി.  അല്‍പം മുന്‍പവസാനിച്ച കോവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രഖ്യാപിച്ചേക്കും. എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന നിലപാടില്‍ വ്യാപാരികള്‍ ഉറച്ചു നില്‍ക്കുകയാണ്. അതേസമയം അയല്‍സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കാസർകോട് തലപ്പാടി അതിർത്തിയിൽ ഇന്നും പ്രതിഷേധവും റോഡ് ഉപരോധവും. RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്നും കടത്തിവിട്ടില്ല. എന്നാല്‍ കേരളത്തിൽ കോവിഡ് കുറയുന്നതുവരെ ഇളവുകള്‍ ഉണ്ടാകില്ലെന്നാണ് കര്‍ണാടകയുടെ പ്രഖ്യാപിത നിലപാട്. അതേസമയം കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 23,676  പേര്‍ക്കാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ് പ്രതിരോധത്തിലെ പിഴവുകള്‍ സര്‍ക്കാര്‍ തിരുത്തുമോ?