ജാവഡേക്കറിനോട് ഇപി സംസാരിച്ചത് പാര്‍ട്ടിഡീലോ, കച്ചവടമോ?

counter-point-ep
SHARE

ജാവഡേക്കര്‍ കൂടിക്കാഴ്ചാവിവാദത്തില്‍ ഇരവാദംനിരത്തിയാണ് ഇ.പി.ജയരാജന്‍റെ പ്രതിരോധം. വിവാദം തന്നിലേക്കെത്തിയതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢ പദ്ധതിയാണെന്നാണ് ഇടതുമുന്നണി കൺവീനർ മനോരമ ന്യൂസിനോട് പറഞ്ഞത്. ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇടയ്ക്ക് ചില തെറ്റുകള്‍ പറ്റുമെന്നും അത് തിരുത്തി മുന്നോട്ടുപോകുമെന്നും പറയുന്നു ഇപി... മുഖ്യമന്ത്രി നല്‍കിയ മഹത്തായ സന്ദേശം തനിക്കുമാത്രമല്ല സമൂഹത്തിനാകെയുള്ളതാണെന്നാണ് ഇപിയുടെ പക്ഷം. നാളെ നിര്‍ണായക സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോള്‍ വിവാദത്തിലെന്ത് തീരുമാനിക്കും എന്നതാണ് ആകാംക്ഷ.  സി.പി.എം നടപടിയെടുത്തില്ലെങ്കില്‍ നടപടി ആവശ്യപ്പെടാനാണ് സി.പി.ഐയുടെ നീക്കം. കൗണ്ടര്‍പോയിന്‍റ് ചര്‍ച്ചചെയ്യുന്നു. ഇരവാദത്തില്‍ ഇല്ലാതാവുമോ വിവാദം? വിഡിയോ കാണാം

MORE IN COUNTER POINT
SHOW MORE