ആനയുടെ ദുരന്തമോ കേരളത്തിനെതിരെ അപഖ്യാതി പരത്തലോ ഉന്നം..?

ഏതു ജീവനു നേരെയുണ്ടാകുന്ന അതിക്രമമവും ദുരന്തമാണ്, അപലപനീയമാണ്. പാലക്കാട് ഗര്‍ഭിണിയായ ആന സ്ഫോടകവസ്തു കടിച്ചതിനെത്തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ട സംഭവം കര്‍ശനനടപടി ആവശ്യപ്പെടുന്നു. മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയെന്നും ശക്തമായ നടപടിയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ആന കൊല്ലപ്പെട്ട സംഭവം രാജ്യാന്തരതലത്തില്‍ പോലും കടുത്ത പ്രതിഷേധമുയര്‍ത്തി. എന്നാല്‍ അത് കേരളത്തിനെതിരായ പ്രചാരണമെന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. അതിനിടെ മലപ്പുറത്താണ് സംഭവം നടന്നതെന്ന് ബോധപൂര്‍വം വ്യാജപ്രചാരണത്തിനും ശ്രമമുണ്ടായി. മലപ്പുറവുമായി ഒരു ബന്ധവുമില്ലെന്നു വ്യക്തമായിട്ടും വര്‍ഗീയച്ചുവയുള്ള പരാമര്‍ശങ്ങളുമായി ബി.ജെ.പിയുടെ കേന്ദ്രനേതാക്കളടക്കം വിദ്വേഷപരാമര്‍ശം പിന്‍വലിക്കാന്‍ തയാറായിട്ടില്ല. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആനയ്ക്കുണ്ടായ ദുരന്തം ഒരു ജീവിക്കു നേരെയും ആവര്‍ത്തിക്കരുത്, പക്ഷേ ഈ പ്രചാരണത്തിന്റെ ലക്ഷ്യം ജീവികളുടെ സുരക്ഷ തന്നെയാണോ?