ഇന്ത്യയില്‍ എപ്പോള്‍ തെളിയും ചിത്രം? കണക്കുകള്‍ പറയുന്നത് ഇങ്ങനെ

സംസ്ഥാനത്ത് 32 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ചികില്‍സയില്‍ ആശുപത്രികളില്‍ ഉള്ളവരുടെ എണ്ണം 213 ആയി. അതായത് നമുക്ക് ഇതത്ര നല്ല ദിവസമല്ല. പുതുതായി രോഗം ബാധിച്ചവരില്‍ 17 പേര്‍ വിദേശത്തുനിന്ന് വന്നവരെങ്കില്‍ 15പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധ. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,57,253 ആയി. രാജ്യത്തെ ചിത്രമെടുത്താല്‍ ആകെ മരണസംഖ്യ 29. ശ്രദ്ധിക്കുക, 24 മണിക്കൂറിനിടെയാണ് അതിലെ നാല് മരണങ്ങള്‍. ലോക് ഡൗണ്‍ നീട്ടാന്‍ തീരുമാനമില്ലെന്ന് കേന്ദ്രം നിലപാട് വ്യക്തമാക്കിയ ദിവസംകൂടിയാണ്. അപ്പോള്‍ ലോക്ഡൗണ്‍ ഒരാഴ്ചയിലെത്തുമ്പോള്‍ ഇന്ത്യയില്‍ തെളിയുന്ന ചിത്രമെന്താണ്?