അകത്തിരിക്കലിനെ എങ്ങനെ അവസരമാക്കി മാറ്റണം നമ്മൾ

കേട്ടുപോലും പരിചയമില്ലാത്ത ഒന്ന് അങ്ങനെ നമ്മള്‍ പണിപ്പെട്ട് പൊരുത്തപ്പെടുകയാണ്. സമ്പൂര്‍ണമായി അടച്ചിട്ട അവസ്ഥയിലുള്ള ലോകത്തെ ജീവിതം. പതിവായ പലതുമില്ലാത്ത നാളുകള്‍. ഇനിയും അകത്തിരിക്കാന്‍ വയ്യ എന്ന് തീരുമാനിക്കുന്നവര്‍ പൊലീസ് നടപടിക്ക് വിധേയമാകുന്നത് തുടരുന്നതാണ് ലോക്ഡൗണിന്റെ ഈദിവസവും കണ്ടത്. പക്ഷെ കോടിക്കണക്കിനാളുകള്‍ രാജ്യത്ത് വീടിനകത്തുതന്നെയാണ്. ആശ്വാസനടപടികളുമായി സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും എത്തിത്തുടങ്ങി. ലോക്ഡൗണ്‍ ഈ 21 ദിവസത്തില്‍ തീരുമോയെന്നതില്‍ സംശയങ്ങളുണ്ട്. എങ്കിലും ഈ മൂന്നാഴ്ച തീരുമ്പോള്‍ കോവിഡ് എന്ന മഹാമാരിയോട് നമ്മള്‍ എന്തുപറയും? അതിനെ അതിജീവിക്കുന്നതില്‍ ഈ ദിവസങ്ങളില്‍ ഇനിയും നാം കാട്ടേണ്ട ജാഗ്രത എന്താണ്? ഒപ്പം ഈ അകത്തിരിക്കലിനെ എങ്ങനെ അവസരമാക്കി മാറ്റണം നമ്മള്‍?