ലോക്ഡൗണ്‍ കോവിഡിനെ ചെറുക്കുമോ; ജീവിക്കാനുള്ള ആശ്വാസമെത്തിയോ..?

കേരളത്തില്‍ പുതുതായി 19 കോവിഡ് 19 ബാധിതര്‍കൂടി. ആകെ ചികില്‍സയില്‍ ഉള്ളത് 126 പേര്‍. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരുലക്ഷം പിന്നിട്ടും. കോവിഡ് ലോക്ക് ഡൗണിന്റെ മൂന്നാംദിനം ഈ കണക്കുകളെത്തുമ്പോള്‍ ലോക് ഡൗണിന് പുറത്ത് ഇപ്പോഴുമുണ്ട് ജനം എന്നത് ആശങ്കയാണ്. സ്പെയിനില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒരു മണിക്കൂറാണ് വീട്ടിലൊരാള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി. അവരും നമ്മളും നേരിടുന്നത് ഒരേ വൈറസിനെ. എന്നിട്ടുമത് പലര്‍ക്കും മനസിലാകാത്തതിനാല്‍ ഇന്നുമാത്രം ആയിത്തിലേറെപ്പേര്‍ കേരളത്തില്‍ അറസ്റ്റിലുമായി. ലോക് ഡൗണ്‍ കാലത്തെ ജീവിതത്തിനായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് സഹായഹസ്തവുമായി കേന്ദ്രത്തിന്റെ പാക്കേജ് ഇന്നെത്തി. കോടിക്കണക്കിന് പേര്‍ക്ക് നേരിട്ട് ധനസഹായവും മറ്റ് ആനുകൂല്യങ്ങളും എത്തും. ലോക്ഡൗണില്‍ ജീവിക്കാനുള്ളതായോ? ലോക് ഡൗണ്‍ കോവിഡിനെ ചെറുക്കുന്ന മട്ടിലായോ?