ചെട്ടിനാടൻ വിഭവങ്ങളുമായി അഞ്ജപ്പാർ

അഞ്ചപ്പാര്‍ എന്ന പാചക വിദഗ്ദ്ധനെ കുറിച്ച്  നമ്മളിൽ എത്ര പേർക്കറിയാം എന്നത് സംശയമാണ്.  എം ജി ആറിന്റെ പേഴ്സണൽ കുക്കായ അഞ്ചപ്പാർ 1964 ഇൽ ചെന്നൈയിൽ തുടങ്ങിയ അഞ്ചപ്പാർ  ഹോട്ടൽസ് ചെട്ടിനാടൻ വിഭവങ്ങളുടെ ഒരു കലവറയാണ്. ലോകമാകമാനം ഹോട്ടലുകളുണ്ടെങ്കിലും കേരളക്കരയിലേക്ക് ഈ അടുത്തകാലത്താണ്  അഞ്ചപ്പാര്‍ എത്തുന്നത് , കൊച്ചിയിലെ പ്രമുഖ ബിൽഡറായ സന്തോഷ് ഈപ്പനാണ് കേരളക്കരയിൽ അഞ്ചപ്പാര്‍ ഹോട്ടലിനെ പരിചയപെടുത്തുന്നത്.