കരുത്ത് തെളിയിച്ച് വീട്ടമ്മമാർ; കോഴിക്കോട് മഹിളാ മാളിന്റെ വിജയഗാഥ

mahila-mall-11
SHARE

കച്ചവടത്തില്‍ ചെറുകിട വന്‍കിട വ്യത്യാസമില്ലാതെ എല്ലാം കൈപ്പിടിയിലൊതുങ്ങുമെന്ന് തെളിയിക്കുകയാണ് കോഴിക്കോട്ടെ ഒരുപറ്റം വീട്ടമ്മമാര്‍. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന കൂറ്റന്‍ മഹിളാമാള്‍ സ്ത്രീകളുടെ കരുത്തിന്റെ വാണിജ്യചിഹ്നമായി മാറി കഴിഞ്ഞു.സംരംഭകരും ജീവനക്കാരും ഉള്‍പ്പെടെ സ്ത്രീകളുടെ നിയന്ത്രണത്തിലാണ്  മാള്‍ പ്രവര്‍ത്തിക്കുന്നത് 

പെണ്‍മലയാളത്തിന്‍റെ വിജയഗാഥയില്‍ പുത്തന്‍ചരിത്രമെഴുതി ചേര്‍ക്കും കോഴിക്കോട്ടെ ഈ മഹിളാമാള്‍. നഗരത്തില്‍ വയനാട് റോഡില്‍ ക്രിസ്ത്യന്‍കോളജിന് മറുവശമായി തലഉയര്‍ത്തി നില്‍ക്കുകയാണ് കുറച്ച് സ്ത്രീകളുടെ താന്‍പോരിമയുെട പ്രതീകമായി കൂറ്റന്‍ വാണിജ്യസമുച്ചയം.കുടുംബശ്രീ പ്രവര്‍ത്തകരായ പത്ത് കരുത്തുറ്റ വീട്ടമ്മമാരാണ് ഈ വലിയ വാണിജ്യ സംരംഭത്തിന് പിന്നില്‍. വര്‍ണാഭമായ വസ്ത്രങ്ങള്‍ വീട്ടുപകരണങ്ങള്‍ അടുക്കള കോപ്പുകള്‍ അങ്ങനെ ഉപ്പ്തൊട്ട് കര്‍പ്പൂരം വരെ സ്ത്രീകള്‍ക്കാവശ്യമായ എല്ലാം ഒരു കുടക്കീഴില്‍. മാള്‍ പ്രവര്‍ത്തിപ്പിക്കുന്ന പത്ത് സ്ത്രീകള്‍ക്ക് പുറമെ മാളിലെ വാണിജ്യ സ്ഥാപനങ്ങളും സ്ത്രീസംരംഭകരുടേത് മാത്രമാണ്. ഒന്നരക്കോടിയോളം രൂപ മുതല്‍ മുടക്കിയാണ് മാള്‍ ഒരുക്കിയത് .മൂന്ന് നിലകളിലായി അമ്പതോളം വിവിധ വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 

മാളിന്റെ നടത്തിപ്പും േമല്‍നോട്ടവും എല്ലാം വീട്ടമ്മമാരായ ഈ പത്തുപേര്‍ മാത്രം. വലിയ മാനേജ്മെന്റ് പഠനങ്ങളൊന്നുമില്ലാതെ കുടുംബശ്രീ പ്രവര്‍ത്തനത്തിലൂടെ സ്വായത്തമാക്കിയ കരുത്തുമാത്രമാണ് ഇവരെ ഇത്രയും വലിയ സംരംഭത്തിന് പ്രേരിപ്പിച്ചത് 

രാത്രി പത്തുമണിവരെ മാള്‍ പ്രവര്‍ത്തിക്കും. സെക്യൂരിറ്റി ജീവനക്കാരും സ്ത്രീകളാണ്. സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട് 

മടിച്ചുനിന്ന ഒട്ടേറെ സ്ത്രീകളെ പുതുസംരംഭകരാക്കി മഹിളാമാള്‍ മാറ്റി. സുരക്ഷിതത്വവും ആത്മവിശ്വാസവും അവര്‍ക്ക് പകര്‍ന്നുനല്‍കി 

രണ്ടരമാസം മുമ്പാണ് കോഴിക്കോട് കുടുംബശ്രീമിഷന്റെ കീഴില്‍ മഹിളാമാള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഉപഭോക്താക്കളെ ആകര്‍ഷിക്കുംവിധം വ്യത്യസ്ത േമളകള്‍ സംഘടിപ്പിച്ചുവരുന്നു, 

കുട്ടികള്‍ക്കുള്ള കളിസ്ഥലും വിപുലമായ ഫുഡ്കോര്‍ട്ടും വരുംദിവസങ്ങളില്‍ മാളില്‍ സജ്ജീകരിക്കും. കോഴിക്കോട്ടെ പരമ്പരാഗത വാണിജ്യകേന്ദ്രങ്ങളുടെ തലയെടുപ്പിന് മുന്നില്‍ ഒട്ടും തലക്കുനിക്കാതെ മഹിളാമാള്‍ ഈ രണ്ടുമാസം പ്രവര്‍ത്തിച്ചു. ഇനിയും മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് നാട്ടുകാരുടെയും സര്‍ക്കാരിന്റെയും സഹായം ഇവര്‍ അഭ്യര്‍ഥിക്കുന്നുണ്ട് 

MORE IN MONEY KILUKKAM
SHOW MORE