കഥാപാത്രങ്ങൾ പെയ്തിറങ്ങുന്ന പപ്പേട്ടൻസ് കഫേ; ക്ലാരയും ജയകൃഷ്ണനും ചിരിക്കുന്ന ചുമരുകൾ, വിഡിയോ

pappatans-cafe
SHARE

ബിസിനസ് രംഗത്തും  സന്നിധ്യമറിയിച്ച ഒട്ടേറെ സിനിമാക്കാരെ നമുക്കറിയാം. പ്രത്യേകിച്ച് ഹോട്ടല്‍ റസ്റ്ററന്‍റ് ബിസിനസില്‍. ദേ പു‌ട്ടും പപ്പായയും അങ്ങനെ ആ രംഗത്ത് സുപരിചിതമായ പേരുകളും ഒട്ടനവധിയുണ്ട്. ഇന്ന് പക്ഷെ  സിനിമ മോഹിച്ച് സംരംഭകനായ ഒരു ചെറുപ്പക്കാരനെയാണ് മണികിലുക്കത്തില്‍ ആദ്യം പരിചയപ്പെടുത്തുന്നത്. ശബരി വിശ്വം എന്ന കൊല്ലംകാരന്‍ കൊച്ചിയിലെത്തി സംരംഭകനായത് ഋഷിേകശിലേക്കുള്ള ഒരു സിനിമായാത്രയ്ക്ക് പണമുണ്ടാക്കാനാണ്. 

പപ്പേട്ടന്‍സ് കഫേ.  അന്തരിച്ച സംവിധായകന്‍ പത്മരാജന്റെ സിനിമകളിലും  പുസ്തകങ്ങളിലുംനിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്  സിനിമാക്കാരനാകാന്‍വേണ്ടി മാത്രം സംരംഭകനായ ഒരു ചെറുപ്പക്കാരന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. പത്മരാജന്‍ സിനിമകളിലെ തിരക്കഥപോലെ ചെറുനോമ്പരങ്ങളും രസക്കൂട്ടുമൊക്കെ നിറഞ്ഞ ജീവിതാനുഭവങ്ങളിലൂടെയാണ് ശബരി സംരംഭകനായത്. അതും ഒരു വലിയ സ്വപ്നത്തിന്റെ ആദ്യം ചുവടുവയ്പ്പുകള്‍ക്കായി. 200 സ്ക്വയര്‍ഫീറ്റിലുള്ള വാടകമുറിയെ ഒരു ന്യൂ ജെന്‍ കോഫി ഷോപ്പെന്നോ ന്യൂജെന്‍ തട്ടുകടയെന്നോ അങ്ങനെ എന്തും വിളിക്കാം. ഭക്ഷണത്തിനൊപ്പം നൊസ്റ്റാള്‍ജിയ നിറച്ച് ജയകൃഷ്ണനും ക്ളാരയും പത്മരാജനും..

അങ്ങനെയാണ് ഈ തീം ബേസ്ഡ് ഭക്ഷണശാലയ്ക്ക് തുടക്കമായത്. സിനിമയ്ക്കുവേണ്ടി പണമുണ്ടാക്കാന്‍വേണ്ടിമാത്രം സംരംഭകനായ ശബരിക്ക് തുണയായത് സുഹൃത്തുക്കളാണ്. അങ്ങനെ പതിയെ ബിസിനസ് എന്തെന്നറിഞ്ഞു.ശബരി നാളെ സിനിമാക്കാരനാകും . സ്വപ്നം പോലെ ഒരു സംവിധായകനുമാകും. ഇന്നത്തെ ചായക്കട നാളത്തെ ഇമേജിന് തടസമായേക്കും എന്ന് കരുതുന്ന ചിലരെങ്കിലുമുണ്ടെങ്കില്‍ ദാ കേട്ടോളൂ.

ശബരിയെക്കുറിച്ചും പപ്പേട്ടന്‍സ് കഫേയും കുറിച്ച് കേട്ടറിഞ്ഞ് പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ മാത്രമല്ല ഒരുപാട് സിനിമാക്കാരും ഇവിടേക്കെത്തി. അവരെക്കുറിച്ചൊക്കെ പറയുമ്പോഴും ഈ ബിസിനസില്‍ ശബരിക്ക് കൈത്താങ്ങായ ഒരാളെക്കൂടെ പരിചയപ്പെടണം. ദാ ആ പിന്നില്‍ കാണുന്നയാള്‍തന്നെ. ( വിഡിയോ കാണാം).

MORE IN MONEY KILUKKAM
SHOW MORE