
നാടന്‍ ഏത്തയ്ക്ക ചിപ്സിന് പുതിയ ബ്രാന്‍ഡ് കണ്ടെത്തിയ രണ്ട് സുഹൃത്തുക്കള്‍. കോര്‍പറേറ്റ് മേഖലയിലെ ജോലി അവസാനിപ്പിച്ചാണ് യെല്ലോ ചിപ്സ് എന്ന ബ്രാന്‍ഡുമായി ഈ സുഹൃത്തുക്കള്‍ ബിസിനസിനിറങ്ങിയത്. .
രാജ്യത്തെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് റീട്ടെയ്്ല്‍ ചിപ്സ് ശ്രംഖലയെന്ന അവകാശവാദവുമായാണ് കൊച്ചി ആസ്ഥാനമായ െസറിറ്റി റീട്ടെയ്്്ല് എന്ന കമ്പനിയുടെ പേരില്‍ രണ്ട് സുഹൃത്തുക്കള്‍ ചിപ്സിന്റെ പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. യെല്ലോ ചിപ്സ് എന്ന പേരില്‍. ചിപ്സ് തയാറാക്കലും വിപണനവും ആധുനിക റീട്ടെയ്്ല്‍ ശൃംഖലയിലേക്ക് പറിച്ചുനടുകയെന്ന ലക്ഷ്യവുമായി 2017ല്‍ ആരംഭിച്ച സംരംഭം നിഷാന്ത് കൃപാകറും സുഹൃത്ത് വിമല്‍ തോമസും ചേര്‍ന്നാണ് ആരംഭിച്ചത്. ബെംഗളൂരുവിലുള്ള വിമല്‍ ആഴ്ചയിലൊരിക്കല്‍ കൊച്ചിയിലേക്കെത്തും. ബിസിനസിന്റെ ദൈനംദിന കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത് നിഷാന്താണ്.
വന്‍കിട കോര്‍പറേറ്റ് കമ്പനികളില്‍ പ്രവര്‍ത്തിച്ചശേഷം ഭാവിയെന്തെന്ന ചോദ്യമാണ് ഇരുവരെയും സ്വന്തം സംരംഭം തുടങ്ങാന്‍ പ്രേരിപ്പിച്ചത്. പത്ത് ലക്ഷം രൂപ മൂലധനത്തില്‍ തുടങ്ങിയ സംരംഭം. ചിപ്സിന്റെ വിപണി കോടികളുടേതാണെന്ന കണ്ടെത്തലാണ് ഈ സംരംഭത്തിലേക്ക് ഇറങ്ങാന്‍ ഇരുവരെയും പ്രേരിപ്പിച്ചത്.
ഏത്തക്കായ മാത്രമല്ല കപ്പ, ചക്ക, മധുരക്കിഴങ്ങ് , ബിറ്റ് റൂട്ട്, ചേമ്പ് എന്നിവയെല്ലാ ചിപ്സ് ആക്കി യെല്ലോ ചിപ്സ് എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ അവതരിപ്പിച്ചു. സംസ്ഥാനത്തിന് പുറത്തേ വിശാലമായ വിപണിയിലാണ് സാധ്യതയേറെയും. പത്ത് ലക്ഷംരൂപയുടെ മൂലധനത്തില്‍ തുടങ്ങിയ സംരംഭം ആദ്യവര്‍ഷം നേടിയക് അമ്പതുലക്ഷത്തിലധികം രൂപയുടെ വിറ്റുവരവാണ്.