ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ; നിർണായക തീരുമാനം നാളെ

ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതടക്കമുളള നിര്‍ണായക വിഷയങ്ങള്‍ പരിഗണിക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം നാളെ. പാരമ്പര്യേതര ഊര്‍ജ്ജോല്‍പാദന സംവിധാനങ്ങള്‍ക്കുളള ജിഎസ്ടി പുനപരിശോധിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും 

ഇലക്ട്രിക് വാഹനങ്ങള്‍ക്കുളള നികുതി കുറയ്ക്കാന്‍ കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍  യോഗം തീരുമാനിച്ചിരുന്നു. പുതിയ നികുതി നിരക്ക് നിശ്ചയിക്കാന്‍ ഉഗ്യോഗസ്ഥ തല സമിതിയെ നിയോഗിക്കുകയും ചെയ്തു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൗണ്‍സില്‍ പരിശോധിക്കും. ഇലക്ട്രിക് ചാര്‍ജുറുകള്‍, ഇലക്ച്രിക് വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കല്‍ എന്നിവയ്ക്കുളള നികുതി നിരക്കും കുറയും. ഇല്ക്ട്രിക് വാഹനങ്ങള്‍ക്കുളള നികുതി 12 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറക്കാനാണ് സാധ്യത. ചാര്‍ജറുകള്‍ക്ക് നിലവില്‍ 12 ശതമാനമാണ് ജിഎസ്ടി.  വാടകയ്ക്കെടുക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്കുളള നികുതി 18 ശതമാനത്തില്‍ നിന്നും 5 ശതമാനമായും കുറച്ചേക്കും. 

പുതിയ ബജറ്റനുസരിച്ച് ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ ആദായ നികുതി ഇളവ്.  ലഭിക്കും. ഇവയെലാം പ്രാബല്്തില്‍ വരുന്നതോടെ രാജ്യത്തെ ഇലക്ച്രിക് വാഹന മേഖല കൂടുതല്‌‍ പുരോഗതി കൈവരിക്കുമെന്നാണ് സര്‍ക്കാരിന്‍രെ പ്രതീക്ഷ.      ല്സോളാര് വൈദ്യുതി , കാറ്റാടി വൈദ്യുതി എന്നിവയ്ക്കുളള സംവിധാനങ്ങള്‍ക്കുളള നികുതി കുറക്കുന്ന കാര്യവും യോഗം പരിഗണിക്കും.