തൊഴിലിനൊപ്പം സേവന പ്രവര്‍ത്തനങ്ങളും; സമ്മാനവുമായി ബോബി ചെമ്മണ്ണൂര്‍

bobby
SHARE

തൃശൂർ നഗരത്തില്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാർഗം നടത്തുന്ന അഭിലാഷ്, അബ്ദുൾസലിം എന്നിവർക്ക്  സമ്മാനവുമായി ബോബി ചെമ്മണ്ണൂര്‍. ഇരുവര്‍ക്കും  'ബോചെ പാർട്‌ണർ' എന്ന ബ്രാൻഡിൽ ഫ്രാഞ്ചൈസി സൗജന്യമായി നൽകി. തൃശൂർ ബോബി ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫിസിനു മുന്നിൽ നടന്ന ചടങ്ങിൽ, ബോചെ ടീ ‌സ്റ്റോക്ക് സൗജന്യമായി നൽകി ഫ്രാഞ്ചെസിയുടെ ഉദ്ഘാടനവും മാർക്കറ്റിങ് പ്രമോഷനും ബോചെ നിർവഹിച്ചു. കില ചെയർമാൻ കെ.എൻ.ഗോപിനാഥ് ചടങ്ങിൽ പങ്കെടുത്തു.. അഭിലാഷും അബ്ദുൾസലിമും തൊഴിലിനൊപ്പം ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായിച്ചേര്‍ന്ന് സേവനപ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. ഈ സഹായമനസ്ഥിതി അറിഞ്ഞാണ്  'ബോചെ പാർട്‌ണർ' ഫ്രാഞ്ചൈസി സൗജന്യമായി നൽകാൻ ബോചെ തീരുമാനിച്ചത്. 

Bobby chemmannur presents a gift to abhilash and abdul salim

MORE IN BUSINESS
SHOW MORE