
ഇമേജ്് ബില്‍ഡിങും മേക്ക് ഒാവറും . മുന്‍പൊരിക്കല്‍ ഇതേവിഷയം കോര്‍പറേറ്റ് തലത്തില്‍ കൈകാര്യംചെയ്യുന്ന സോഷ്യല്‍ മീഡിയ മാനേജര്‍മാരെ മണികിലുക്കം പരിചയപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കുറി വ്യക്തികളെക്കുറിച്ചാണ്. സ്ത്രീകളുടെ ഇമേജ്് ബില്‍ഡിങും മേക്ക് ഒാവറുംവഴി സ്വന്തം ബിസിനസ് കണ്ടെത്തിയ കൊച്ചിക്കാരി ജോഫി മാത്യു.
തിരക്കിലമര്‍ന്ന കൊച്ചി. കൊച്ചി മാത്രമല്ല നഗരസംസ്കാരംപേറുന്ന ഒാരോ മഹാനഗരവും ആ തിരക്കിനൊപ്പമാണ് . ആ ക്രമീകരണത്തിനൊപ്പമാണ് നഗരവും ജീവിതവും ഇവിടത്തെ കച്ചവടങ്ങളും. തെരുവോരങ്ങളില്തുടങ്ങി കടമുറികളിലും ഷോപ്പിങ് മാളുകളിലുമെല്ലാം ചെറുതും വലുതുമായ കച്ചവടം പൊടിപൊടിക്കുന്ന കാലം. ജീവിക്കാന്‍ ഒന്ന് നിന്നുപിഴക്കാനുളള പോരാട്ടത്തിന്റെ രാപകലുകള്‍. അവിടെ നിങ്ങള്‍ നിങ്ങളെ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്നതിനുമുണ്ട് വലിയ പ്രാധാന്യം.
കാശുണ്ടെങ്കില്പിന്നെ കൂടുതല്‍ പണിയെടുക്കേണ്ട എന്ന് ചിന്തിക്കുന്നവരുമുണ്ട് ഈ നഗരത്തില്‍. അതിന് പക്ഷെ അപവാദമയവരുമുണ്ട് ഇവിടെ. കാക്കനാട്ടെ ഫ്ളാറ്റ് സമുച്ചയത്തിന്റെ പന്ത്രണ്ടാംനിലയില്‍ നില്ക്കുമ്പോള് ജോഫി സംതൃപ്തയാണ്. വീടുതന്നെ ഒാഫീസാക്കി മാറ്റിയ വീട്ടമ്മയെന്ന് ജോഫിയെ വിശേഷിപ്പിച്ചാലും തെറ്റില്ല. വ്യക്തിജീവിതത്തില്‍നിന്ന് സ്വയം കണ്ടെത്തിയ മേയ്ക്ക് ഒാവറാണ് ജോഫിയുടെ ബിസിനസ്. നിങ്ങളുടെ ചിരിയിലും രൂപത്തിലും വസ്ത്രധാരണത്തിലും നടത്തത്തിലുമെല്ലാം അടിമുടി മേയ്ക്ക് ഒാവര്‍ വഴി നിങ്ങളിലെ നിങ്ങളെ കണ്ടെത്താന്‍ സഹായിക്കും ജോഫി. 98ല്‍ ബിരുദംകഴിഞ്ഞ് വിവാഹ ജീവിതത്തിലേക്ക് വഴിതിരിഞ്ഞെങ്കിലും അവിടെനിന്ന് എയര്‍പോര്‍ട്ട് ഗ്രൗണ്ട് സ്റ്റാഫായും പിന്നെയും വഴിതിരിഞ്ഞ് വ്യക്തികളുടെ ഇമേജ് ബില്‍ഡിങ്ങിലും മേയ്ക്ക് ഒാവറിലുമെല്ലാം കാതലായ മാറ്റം നിര്‍ദേശിക്കുന്ന കണ്‍സല്‍ട്ടന്റായി സ്വയം വാര്‍ത്തെടുത്ത ജോഫി.
ഭര്‍ത്താവിന് ബിസിനസുണ്ട്. എന്നാലും വീട്ടമ്മയുടെ റോളില്‍നിന്ന് സ്വന്തം കാലില്നില്ക്കണമെന്ന് തോന്നിയ നിമിഷത്തില്‍നിന്നാണ് ജോഫി സ്വയം കണ്ടെത്തിയത്.
ബ്രൈഡല്‍ മേക്ക് ഒാവറില്‍ തുടങ്ങി പ്രഫഷണലും അല്ലാത്തതുമായ വനിതകളുടെയും വിദ്യാര്ഥിനികളുടെയുംവരെ മേക്ക് ഒാവറില്‍ നിര്‍ണായക റോളെടുക്കാന്‍ കണ്‍സല്‍ട്ടന്റെന്ന നിലയില്‍ കഴിഞ്ഞതോടെ ജോഫിക്ക് തിരക്കേറി. അവനവന് തീരുമാനിക്കുന്നതാണ് ഈ മേഖലയിലെ വരുമാനമെന്ന് അടിവരയിടുന്നു .