പുതുവര്‍ഷം; ആഘോഷലോകം

കലാപങ്ങളും സംഘര്‍ഷങ്ങളും ദുരന്തങ്ങളുമൊഴിഞ്ഞ പുതുവര്‍ഷമെന്ന സ്വപ്നത്തിലേക്ക്  ലോകം ചുവടുവച്ചു. ആഘോഷങ്ങളായിരുന്നു ലോകമെങ്ങും.  സംഗീതവും നൃത്തവും നിറങ്ങളും നിറഞ്ഞ പുതുവര്‍ഷക്കാഴ്ചകളോടെ ലോകകാര്യം പൂര്‍ണമാവുന്നു

ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് ന്യൂസീലന്‍ഡ് പുതുവര്‍ഷത്തിലേക്ക് കടന്നത്. ഓക്്ലന്‍ഡില്‍ നടന്ന പുതുവല്‍സരാഘോഷങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഓക്്്ലന്‍ഡിെല  സ്ൈക ടവറിലെ കൂറ്റന്‍ ക്ലോക്കിലെ കൗണ്ട് ഡൗണോട് കൂടിയായിരുന്നു ന്യൂസിലന്‍ഡ് 2019നെ വരവേറ്റത്. വര്‍ണശബളമായ കരിമരുന്ന് പ്രയോഗവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി

പിന്നാലെ ഓസ്ട്രേലിയയും പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു. ഇന്ത്യന്‍സമയം ആറരയ്ക്കായിരുന്നു ഒാസ്ട്രേലിയയിലെ പുതുവര്‍ഷപ്പിറവി. സിഡ്നിയിലും മറ്റ് നഗരങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് പുതുവല്‍സരാഘോഷങ്ങള്‍ക്ക് ഒത്തുകൂടിയത്്...ആഷോഷങ്ങള്‍ക്ക് മാറ്റുകൂട്ടി മഴവില്‍ നിറത്തില്‍ ജലനൃത്തവും അരങ്ങേറി

തായ്്ലൻഡിൽ ഇന്ത്യൻ സമയം രാത്രി ഒൻപതരയോടെയായിരുന്നു പുതുവർഷമെത്തിയത്.   ബാങ്ക്കോക്കിലെ ചാഒ പ്രയാ നദിക്കരയില്‍ കരിമരുന്ന് പ്രയോഗം ആസ്വാദിക്കാന്‍ ആയിരങ്ങള്‍‌ ഒത്തുകൂടി.  പരമ്പരാഗത രീതിയില്‍ കലാപരിപാടികളും തുടര്‍ന്ന് അരങ്ങേറി

ജപ്പാനും ചൈനയും ഇന്ത്യയും ആഘോഷങ്ങള്‍ കുറച്ചില്ല.  ചൈനയിലെയും, ഹോങ്കോങ്ങിലെയും  ആഘോഷള്‍ക്കും കരിമരുന്ന് പ്രയോഗങ്ങളുടെ അകമ്പടിയുണ്ടായിരുന്നു.ബെയ്ജിങ്ങിലെ തെരുവുകളിലെല്ലാം കൗണ്‍ഡൗണ്‍ ക്ലോക്കുകള്‍ നിറഞ്ഞു. യൂറേപ്പും പുതുവര്‍ഷാഘോഷത്തില്‍ ഒട്ടും പിന്നില്‍പോയില്ല. പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് ലണ്ടന്‍ ക്ലോക്ക് മുഴങ്ങി, തേംസ് നദീ തിരത്ത് തടിച്ചുകൂടിയവര്‍ക്കുയാിയി ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത് കരിമരുന്ന് പ്രയോഗം നടന്നു. 

പതിവുപോലെ ഇത്തവണ പുതുവര്‍ഷദിനത്തില്‍ ലണ്ടനില്‍ നഗരത്തില്‍ പരേഡ് നടന്നു. അമേരിക്കന്‍ സൈറ്റിലിലായിരുന്നു പരേഡില്‍ കലാകാരന്‍മാര്‍ അണിനിരന്നത്. അമേരിക്കയില്‍ ഒടുവിലാണ് പുതുവര്‍ഷം എത്തിയത്. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഒത്തുകൂടിയവര്‍ വര്‍ണശബളമായി 2019നെ വരവേറ്റു.