ബ്രസീലില്‍ പൊട്ടിയ അണക്കെട്ട് ബോംബ്

brazil-dam-collapse
SHARE

മ്യന്‍മാര്‍, ലാവോസ് തുടങ്ങി അടുത്ത കാലത്ത് നടന്ന അണക്കെട്ട് ദുരന്തങ്ങളുടെ പട്ടികയിലേക്ക് ബ്രസീലും എത്തി നില്‍ക്കുകയാണ്. തെക്കു കിഴക്കന്‍ ബ്രസീലിലെ ബ്രൂമാണ്ടിഞ്ഞോയില്‍ അണെക്കെട്ട് തകര്‍ന്ന് മരിച്ചത് 58 പേരാണ്. ഇരുന്നൂറിലേറെ പേരെ കാണാതായി. ബ്രസീലിലെ ഏറ്റവും വലിയ ഖനന കമ്പനിയായ ‘വെലി’യുടെ ഉടമസ്ഥതയിലാണ് അണക്കെട്ട്. 

ബ്രൂമാണ്ടിഞ്ഞോ. ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയില്‍ നിന്ന് 762 കിലോമീറ്റര്‍ തെക്കുകിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന നഗരം. ഖനികളാല്‍ നിറഞ്ഞ മേഖലയാണ് ഇവിടം. ഇരുമ്പയിരാണ് പ്രധാനമായി ഖനനം ചെയ്യുന്നത്.. ബ്രൂമാണ്ടിഞ്ഞോയിലെ മാത്രമല്ല ബ്രസീലിലെ തന്നെ ഏറ്റവും വലിയ ഖനന കമ്പനികളില്‍ ഒന്നായ വെലിയുടെ (vale)ടമസ്ഥതിയിലും ഇവിടെ വലിയൊരു ഇരുമ്പയിര് ഖനിയുണ്ട്. ഖനിക്ക് സ്വന്തമായി ഒരു അണക്കെട്ടും..ഈ അണക്കെട്ടാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെട്ടന്നുണ്ടായ മണ്ണിടിച്ചില്‍ തകര്‍ന്നത്. 

പുറത്തേക്കു കുതിച്ചൊഴുകിയ ചെളിയിലും അവശിഷ്ടങ്ങളിലും എട്ടു കിലോമീറ്റർ വ്യാപ്തിയിൽ സമീപത്തെ കൃഷിയിടങ്ങളും വീടുകളും മുങ്ങി. ഡാം തകരുന്ന സമയത്ത് 450ലേറെ തൊഴിലാളികള്‍ ഖനിയ്ക്കുള്ളിലും പുറത്തുമായി ജോലി ചെയ്യുന്നുണ്ടായിരുന്നു.  ഇതില്‍ 150ലേറെ പേരെ കാണാതായി. കുതിച്ചെത്തിയ വെള്ളം തൊഴിലാളികള്‍ താമസിക്കുന്ന വീടുകളടങ്ങിയ മേഖലയെയും തുടച്ചുനീക്കി. ഇവിടങ്ങളില്‍ 10 മീറ്ററോളം ഉയരത്തിലാണു ചെളി മൂടിയത്.  

ഇരുപത് പേരുടെ മരണവാര്‍ത്തായണ് ആദ്യം പുറത്തുവന്നത്. തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ മരണസംഖ്യ ഞെട്ടിക്കും വിധം ഉയര്‍ന്നു. 

കാണാതായവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. സൈനികരടക്കമുള്ള കൂടുതല്‍പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി. ബ്രസീല്‍ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ അപകടം ഉണ്ടായ മേഖലയില്‍ ഹെലികോപ്റ്ററിൽ സന്ദർശനം നടത്തി.

42 വര്‍ഷം പഴക്കമുള്ള അണക്കെട്ടാണ് തകര്‍ന്നത്. 282 അടി ഉയരമുള്ള അണക്കെട്ടിൽ ഖനിയില്‍ നിന്ന് പുറംതള്ളുന്ന ചെളിയും വെള്ളവുമാണ് അടിഞ്ഞിരിക്കുന്നത്.  ഈ അണക്കെട്ട് തകര്‍ന്നതോടെ ഇവിടെ നിന്നുള്ള ചെളിയും വെള്ളവും ഒഴികിയെത്തുന്ന സമീപത്തെ അണക്കെട്ടും അപകടഭീഷണിയിലാണ്. ഇതും തകരുമെന്ന് ഭീതിയില്‍ നാല്‍പതിനായിരംപേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചത്. 

ഇരുമ്പയിര് ഖനികളോടെ ചേർന്നുള്ള അണക്കെട്ടുകൾ തകരുമ്പോൾ വൻ പരിസ്ഥിതി ആഘാതം പതിവാണ്. ഇരുമ്പയിര് വേർതിരിച്ചശേഷം ഉണ്ടാവുന്ന ഉപോൽപ്പന്നങ്ങളും ചെളിവെള്ളവുമാണ് അണക്കെട്ടുകളിൽ ഉണ്ടാവുക. ബ്രസീലിലെ മരിയാനയിൽ 2015ല്‍ ഇതുപോലൊരു അണക്കെട്ടപകം വരുത്തിവച്ചത് വലിയ പരിസ്ഥിതി പ്രശ്നങ്ങളാണ്. 

MORE IN LOKA KARYAM
SHOW MORE