ബ്രെകിസ്റ്റിനെ വിടാതെ മേ, ബ്രിട്ടന്‍ എങ്ങോട്ട് ?

brexit-main
SHARE

ബ്രെക്സിറ്റ് കരാറില്‍ പാര്‍ലമെന്‍റിനെ വിശ്വാസത്തിലെടുത്താന്‍ പ്രധാനമന്ത്രി തെരേസ മെ ഒരിക്കല്‍ കൂടി ശ്രമിച്ചു. അഭിപ്രായവ്യത്യാസമുള്ള വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയനുമായി വീണഅടും ചര്‍ച്ച നടത്താമെന്നതാണഅ മെയുടെ പ്ലാന്‍ ബി. പ്രായോഗികമാവുമെന്ന് ഒരു ഉറപ്പും ഇല്ലാത്ത നീക്കം. പക്ഷേ രണ്ടാം ഹിതപരിശോധനയെന്ന ആവശ്യം പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. 

രണ്ടാം ഹിതപരിശോധനയ്ക്കായി നാടെങ്ങും മുറവിളി ഉയരുമ്പോള്‍ പ്രധാനമന്ത്രി അസന്നി്ഗദ്ധമായി പറഞ്ഞു. രാജ്യത്തെ ഛിന്നഭിന്നമാക്കാനെ അത് ഉപകരിക്കൂ. അതിന് കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ല. പക്ഷേ ഇനി 67 ദിവസം മാത്രമാണ് ബ്രിട്ടന്‍റെ മുന്നിലുള്ളത്. യൂറോപ്യന്‍ യൂണിയനുമായുള്ള വേര്‍പിരിയല്‍ എങ്ങനെയന്നതില്‍ മേയ്ക്കോ പാര്‍ലമെന്‍റിനോ ഒരുധാരണയുമില്ല. പാര്‍ലമെന്‍റംഗങ്ങളുമായുള്ള ചര്‍ച്ചയില്‍ കരാറില്‍ ചില വ്യത്യാസങ്ങള്‍ വരുത്തേണ്ടകിന്‍റെ ആവശ്യകത തനിക്ക് ബോധ്യം വന്നെന്ന് പ്രധാനമന്ത്രി. 

കരാറൊന്നുമില്ലാതെ ബ്രെക്സിറ്റ് എന്നത് ഭരണപ്രതിപക്ഷങ്ങള്‍ക്ക് സ്വീകാര്യമല്ല. അപ്പോള്‍ പിന്നെ കരാര്‍ വേണം. യൂണിയന്‍ വിടുന്നതുസംബന്ധിച്ച ആര്‍ട്ടിക്കിള്‍ 50 പിന്‍വലിക്കുകയാണ് മറ്റൊരു മാര്‍ഗം. ഇതുമല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനോട് കൂടുതല്‍ സമയം ആവശ്യപ്പെടാം. ബ്രസല്‍സിലേക്ക് പോകും മുമ്പ് ഭരണപര്തിപക്ഷ പാര്‍ട്ടികളിലെ എം.പിമാരുമായികൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പ്രധാനമന്ത്രി പറയുന്നു.തൊഴിലാളി ക്ഷേമവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തണമെന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ പ്രധാന ആവശ്യങ്ങള്‍. അക്കാര്യങ്ങള്‍ ഉറപ്പുവരുത്താമെന്ന് പ്രധാനമന്ത്രി പാര്‍ലമെന്‍റില്‍ പറഞ്ഞു. 

പക്ഷേ ഡിസംബറില്‍ നേടിയെടുക്കാന്‍ കഴിയാത്ത ആവശ്യങ്ങള്‍ ജനുവരിയില്‍ നേടാമെന്ന് പറയുന്നതിന് എന്തര്‍ഥമെന്ന് പ്രതിപക്ഷനേതാവ്. രണ്ടാം ഹിതപരിശോധനയിലൂന്നിയാണ് ലേബറിന്‍റെ പ്രചാരണപരിപാടികള്‍. തെരേസ മെയുടെ കരാര്‍ രാജ്യത്ത് സര്‍വത്ര ആശയക്കുഴപ്പം സൃഷ്ടിച്ചതിനാല്‍ ഇനി നല്ലത് രണ്ടാം ഹിതപരിശോധനയാണെന്ന് പ്രതിപക്ഷം അഭിപ്രായപ്പെടുന്നു.

ഈ നീക്കത്തെ മുളയിലെ നുള്ളാനാണ് പ്രധാനമന്ത്രിയുടെ ശ്രമം. ബ്രിട്ടിഷ് ജനാധിപത്യത്തെ തകര്‍ക്കുന്നതാവും രണ്ടാം ഹിതപരിശോധനയെന്നാണ് മെയുടെ പക്ഷം. ബ്രെക്സിറ്റിനെ അനുകൂലിച്ച് വോട്ടു ചെയ്ത ഒരു കോടി 74 ലക്ഷം ജനങ്ങളെ വഞ്ചിക്കലാവുമത്. ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ ബ്രെക്സിറ്റ് അനുകൂലികള്‍ക്കും ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയോട് യോജിപ്പാണ്. 

ബ്രെക്സിറ്റില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയക്ക് ഒട്ടും അയവ് വന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പാര്‍ലമെന്‍റിലെ ഒടുവിലത്തെ ചര്‍ച്ചയും. പാര്‍ലമെന്‍റ് തള്ളിക്കളഞ്ഞകരാറിനെ എങ്ങനെയും തട്ടിക്കൂട്ടി മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പ്ലാന്‍ എ യും പ്ലാന്‍ ബിയും തമ്മി്ല്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ തുടരുന്നതിന് റജിസ്ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുന്നതാണ് ഒരു മാറ്റം.ബാക്സ്്റ്റോപ് അഥവാ ഐറിഷ് അതിര്‍ത്തിയിലെ വാണിജ്യ, വ്യാപാര ഇടപാടുകള്‍ സംബന്ധിച്ച കരാറില്‍ പറയുന്ന കാര്യങ്ങളില്‍ വ്യത്യാസം വരുത്താന്‍ ശരമിക്കുമെന്ന് തെരേസ മെ ആവര്‍ത്തിക്കുന്നു.  കാര്യങ്ങളില്‍ വ്യക്തതയില്ലാതെ പ്രധാനമന്ത്രി പരുങ്ങുമ്പോള്‍ അയര്‍ലന്‍ഡ് അതിര്‍ത്തിയില്‍ അപകടം തലപൊക്കിത്തുടങ്ങി. 

ഏറെക്കാലമായി ശാന്തമായിരുന്ന മേഖലയില്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ചു. കര്‍ശന നിയന്ത്രണങ്ങളോടയുള്ള അതിര്‍ത്തി തീവ്രവാദികള്‍ക്ക് കടന്നുവവരാന്‍ കളമൊരുക്കുമെന്ന പൊലീസ് മുന്നറിയിപ്പ ശരിവയ്ക്കുന്നതായിരുന്നു ഈ സംഭവം. അനിശ്ചിതത്വം തീര്‍ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെങ്ങും പ്രക്ഷോഭങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കൂടുതലും രണ്ടാം ഹിതപരിശോധന ആവശ്യപ്പെട്ടുള്ളവ. പക്ഷേ സമയം തീരാറായിട്ടും പ്രധനമന്ത്രിക്ക് കുലുക്കമില്ല. അതേസമയം, തന്‍റെ കരാര്‍ അതെ പടി അംഗീകരിപ്പിക്കുകയോ അല്ലെങ്കില്‍ കരാര്‍ ഇല്ലാത്ത ബ്രെക്സിറ്റിലേക്ക് പോവുകയോ ചെയ്യുക എന്ന തന്ത്രമാണ് തെരേസ മെ പയറ്റുന്നതെന്നും കരുതുന്നവരുണ്ട്. 

MORE IN LOKA KARYAM
SHOW MORE