കോട്ടകളിൽ ഇരച്ചുകയറുമോ? അഞ്ചിടത്ത് കാത്തിരിക്കുന്നത്

പാലാ പാലായിൽ ഒതുങ്ങുന്നതോ? അല്ലെങ്കിൽ മറ്റെവിടെങ്കിലും ആവർത്തിക്കാനുള്ളതോ? യു‍ഡിഎഫിന്റെ
കോട്ടകളിൽ ഇരച്ചുകയറി പിടിച്ചടക്കാൻ എൽഡിഎഫിന് പറ്റുമോ അതോ എൽഡിഎഫിന്റെ ഏക മണ്ഡലത്തിൽ 2019 മെയ് ആവർത്തിക്കാൻ യുഡിഎഫിന് പറ്റുമോ? ത്രികോണമത്സരപ്രതീതി സൃഷ്ടിച്ച മൂന്നിടങ്ങളിൽ എവിടെയാണ് ബിജെപി മുന്നേറി വിജയിത്തിലെത്തുക. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം മണിക്കൂറുകൾക്കകം നമ്മളെ കാത്തിരിക്കുകയാണ്. അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഏറ്റവും ഒടുവിലെ രാഷ്ട്രീയസാഹചര്യം ഒരിക്കൽ കൂടി പ്രേക്ഷകരിലേക്കെത്തിക്കുകയാണ്.