‘ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പറയ സമുദായംഗം’; എ രാജ സുപ്രീംകോടതിയില്‍

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ രാജ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ജനന, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം താന്‍ പട്ടികജാതി വിഭാഗത്തിലെ പറയ സമുദായ അംഗമാണ്. ഈ ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് തന്നെ ഹൈക്കോടതി അയോഗ്യനാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. തന്‍റെ വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരമാണെന്നും പൂര്‍വ്വികര്‍ 1950ന് മുന്‍പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും എ രാജ ഉന്നയിക്കുന്നു.

A Raja in the Supreme Court against the cancellation of Devikulam election