ഐപിഎൽ സോൺ- സ്പെഷ്യൽ പ്രോഗ്രാം

അതേ പൂരം തുടങ്ങുകയാണ്.. എട്ടു ഭാഗക്കാര്‍ ആവേശത്തിടമ്പേറ്റാന്‍ കൊമ്പുകോര്‍ക്കുന്ന ഐപിഎല്‍ പൂരം.. ഉല്‍സവത്തിന്റെ ആഘോഷം മാത്രമല്ല, പ്രകോപനങ്ങളും തുറിച്ചുനോട്ടങ്ങളും കടന്നാക്രമണവും എല്ലാം ചേരുന്ന ക്രിക്കറ്റ് സദ്യയ്ക്കാണ് പന്തലുയരുന്നത്. ഐപിഎല്‍ വിശേഷം പങ്കുവയ്ക്കാന്‍ ഐപിഎല്‍ സോണിനും ഇന്നിവിടം തുടക്കം കുറിക്കുകയാണ്..