ശ്രീലങ്കയിൽ ഗോവധം നിരോധിച്ചു; ബീഫ് ഇറക്കുമതി ചെയ്തത് ഉപയോഗിക്കാം

ശ്രീലങ്കയിൽ ഗോവധം നിരോധിക്കാനുള്ള നിർദേശത്തിന് സർക്കാർ അംഗീകാരം നൽകി. ഇതു നിയമമാക്കാനുള്ള നടപടികൾ അതിവേഗം ആരംഭിക്കും. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയാണ് ഗോവധം നിരോധിക്കണമെന്ന നിര്‍ദേശം പാര്‍ലമെന്ററി ഗ്രൂപ്പിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാൽ ബീഫ് ഇറക്കുമതി ചെയ്ത് രാജ്യത്ത് ഉപയോഗിക്കാം.

കാര്‍ഷികജോലിക്ക് കന്നുകാലികളെ കിട്ടാനില്ലെന്ന പരാതികൾ ഉയർന്നതോടെയാണ് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.ഗോവധ നിരോധനം നടപ്പാക്കാനായി ആനിമല്‍ ആക്ട്, ഗോവധ ഓര്‍ഡിനന്‍സ്, മറ്റ് ബന്ധപ്പെട്ട നിയമങ്ങളിലെല്ലാം ഭേദഗതി വരുത്തുമെന്നും സർക്കാർ വ്യക്തമാക്കി.