സ്പേസിൽ നിന്നും ഭൂമിയിലേക്ക് ലേസർ മെസേജ്; ഉറവിടം വെളിപ്പെടുത്തി നാസ

nasa
SHARE

ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ലഭിച്ച ലേസർ സന്ദേശത്തിൻ്റെ ഉറവിടം വ്യക്തമാക്കി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഏകദേശം 140 ദശലക്ഷം മൈൽ അകലെ നിന്നായിരുന്നു ഭൂമിയിലേക്ക്  സന്ദേശം ലഭിച്ചത്. അപ്രതീക്ഷിതമായ സന്ദേശം ബഹിരാകാശ ഗവേഷകരെ ഞെട്ടിച്ചു. ഇപ്പോളിതാ നാസ തന്നെ ഇതിന് പിന്നിലെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

നാസയുടെ തന്നെ ബഹിരാകാശ പേടകമായ 'സൈക്കിയിൽ' ൽ നിന്നാണ് ഈ ലേസർ സിഗ്നൽ ഉത്ഭവിച്ചിരിക്കുന്നത്. ഡീപ് സ്പേസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് (ഡിഎസ്ഒസി) സിസ്റ്റമാണ് നാസ സൈക്കിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ബഹിരാകാശത്ത് കൂടുതൽ ദൂരങ്ങളിലേക്ക് ലേസർ വഴിയുള്ള ആശയവിനിമയം സാധ്യമാക്കാൻ സഹായിക്കുന്നു. നിലവിലുള്ള രീതികളേക്കാൾ മികച്ചതും വേഗതയേറിയതുമായ ആശയവിനിമയ സാങ്കേതികവിദ്യയാണ് ഡിഎസ്ഒസി.

സൈക്കി പ്രാഥമികമായി റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ചുകൊണ്ടുള്ള ആശയവിനിമയമാണ് നടത്തുന്നത്. എങ്കിലും ഡിഎസ്ഒസി സാങ്കേതികവിദ്യ മുൻപും ആശയ വിനിമയത്തിലുള്ള കഴിവ് തെളിയിച്ചതാണ്. പരീക്ഷണത്തിന്റെ ഭാഗമായാണ് 140 ദശലക്ഷം മൈല്‍ അകലെ നിന്നുള്ള എന്‍ജിനീയറിങ് ഡാറ്റ ഡിഎസ്ഒസി വിജയകരമായി കൈമാറിയത്. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിൻ്റെ 1.5 മടങ്ങാണിത്.

nasa-1

ഏപ്രിൽ 8 ന് ബഹിരാകാശ പേടകങ്ങളിൽ നിന്നുള്ള 10 മിനിറ്റോളമുള്ള ഡ്യൂപ്ലിക്കേറ്റഡ് ഡാറ്റ, ഡൗൺലിങ്ക് ചെയ്യാൻ സാധിച്ചതായി സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) ഓപ്പറേഷൻ തലവനായ മീര ശ്രീനിവാസൻ പറഞ്ഞു. ഈ ഡാറ്റ ലേസർ കമ്മ്യൂണിക്കേഷൻ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. പരമ്പരാഗത രീതികളേക്കാൾ ലേസർ ആശയവിനിമയത്തിൻ്റെ കഴിവ് എത്രത്തോളമാണ് എന്ന് അളക്കുകയായിരുന്നു ലക്ഷ്യം.

ബ്രോഡ്‌ബാൻഡ് ഇൻ്റർനെറ്റ് വേഗതയ്ക്ക് സമാനമായ ഫ്ലൈറ്റ് ലേസർ ട്രാൻസ്‌സീവറിൻ്റെ നിയർ-ഇൻഫ്രാറെഡ് ഡൗൺലിങ്ക് ലേസർ ഉപയോഗിച്ച് പരമാവധി 267 എംബിപിഎസിൽ ടെസ്റ്റ് ഡാറ്റ കൈമാറാൻ സാധിക്കുമെന്ന് പരീക്ഷണങ്ങൾ  തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും പേടകം ഇപ്പോൾ വളരെ അകലെയായതിനാൽ ഡാറ്റാ ട്രാൻസ്മിഷൻ നിരക്ക് കുറവാണ്.

ഏപ്രിൽ 8-ന് നടന്ന പരീക്ഷണത്തിനിടെ പരമാവധി 25 എംബിപിഎസിൽ പേടകം ടെസ്റ്റ് ഡാറ്റ വിജയകരമായി കൈമാറ്റം ചെയ്തിരുന്നു. കുറഞ്ഞത് സെക്കൻ്റിൽ ഒരു എംബിയായിരുന്നു പ്രോജക്റ്റിൻ്റെ ലക്ഷ്യം. എന്നാൽ പരീക്ഷണത്തിൻ്റെ വിജയം പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത് എന്ന് സൂചിപ്പിക്കുന്നതാണ്.

എന്താണ് സൈക്കി?

സൈക്കി എന്ന ഛിന്നഗ്രഹത്തെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കാനുള്ള നാസയുടെ ബഹിരാകാശ പേടകമാണ് ഛിന്നഗ്രഹത്തിൻ്റെ തന്നെ പേരിലുള്ള സൈക്കി. 2023 ഒക്‌ടോബറിലാണ് നാസ ബഹിരാകാശ പേടകം അയക്കുന്നത്. ഏതാണ്ട് 280 കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സൈക്കി എന്ന ഛിന്നഗ്രഹം അമൂല്യങ്ങളായ ധാതുക്കളാല്‍ സമ്പന്നമാണെന്നാണ് കരുതപ്പെടുന്നത്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലെ ഛിന്നഗ്രഹ കൂട്ടത്തിലാണ് സൈക്കിയുടെ സ്ഥാനം. സൈക്കി എന്ന ഛിന്നഗ്രഹത്തെ പഠിക്കുക കൂടാതെ ബഹിരാകാശത്തെ ലേസർ ആശയവിനിമയങ്ങൾ പരീക്ഷിക്കുക എന്നതും  പേടകത്തിൻ്റെ ലക്ഷ്യമായിരുന്നു. 2027 ഒക്ടോബറോടെ സൈക്കി ദൗത്യം പൂര്‍ണമാകും.

Earth receives laser message from 140 million miles away in space; NASA reveales the source.

MORE IN WORLD
SHOW MORE