ടെസ്റ്റ് പരമ്പര; പാക്കിസ്ഥാന്‍ ടീം ശ്രീലങ്കയിൽ

ടെസ്റ്റ് പരമ്പരയ്ക്കായി പാക്കിസ്ഥാന്‍ ടീം ശ്രീലങ്കയിലെത്തി. ലങ്കയില്‍  അടിയന്തരാവസ്ഥ തുടരുകയാണെങ്കിലും ശനിയാഴ്ച ആദ്യ ടെസ്റ്റ് തുടങ്ങും. ലങ്ക ഒരുക്കിയ സുരക്ഷയില്‍ പാക്കിസ്ഥാന്‍ തൃപ്തിപ്രകടിപ്പിച്ചു.

ലങ്കയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണെങ്കിലും പര്യടനവുമായി മുന്‍പോരാട്ട് പോകാനാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളുടേയും തീരുമാനം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പാക് ടീമിനായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സുരക്ഷയില്‍ തൃപ്തരാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പാക് ഹൈകമ്മിഷന്‍ ലങ്കയിലെ സാഹചര്യങ്ങള്‍ തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്നും പിസിബി വക്താവ്. 

രണ്ട് ടെസ്റ്റ് മല്‍സരങ്ങളാണ് പര്യടനത്തിലുള്ളത്. 18 അംഗ ടീമിനെ ലങ്ക ഇന്ന് പ്രഖ്യാപിച്ചു. ദിമുത് കരുണരത്‌നെയാണ് ക്യാപ്റ്റന്‍. നിരോഷന്‌ ഡിക്‌വെല്ലയും ദിനേഷ് ചണ്ഡിമലും വിക്കറ്റ് കീപ്പര്‍മാര്‍. മനീഷ് തീക്ഷണ, പഥും നിസങ്ക, ഏയ്ഞ്ചലോ മാത്യൂസ് തുടങ്ങി പ്രമുഖ താരങ്ങള്‍ ടീമില്‍ഇടംപിടിച്ചു. ബാബര്‍അസമാണ് പാക് ടീമിനെ നയിക്കുന്നത്.  എന്നാല്‍ ഓഗസ്റ്റില്‍ ഏഷ്യകപ്പ് നടക്കാനിരിക്കെ ലങ്കയ്ക്ക് വേദി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. സ്റ്റാന്‍ബൈ ഹോസ്റ്റായി ബംഗ്ലദേശിനെ തിരഞ്ഞെടുത്തു. ഓഗസ്റ്റിലാണ് ഏഷ്യകപ്പ് തുടങ്ങുക.