നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് മുട്ടന്‍ പണി; 5 ലക്ഷം സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ പാക്കിസ്ഥാന്‍

GEMALTO-CYBERATTACK-CEO
SHARE

നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിയുമായി പാക്കിസ്ഥാന്‍. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത അഞ്ചു ലക്ഷം പേരുടെ മൊബൈല്‍ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. 2023 സാമ്പത്തിക വര്‍ഷത്തിലെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത 5,06,671 പേരുടെ സിം കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്യുകയെന്ന് ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യു (എഫ്ബിആര്‍) വ്യക്തമാക്കി. 

നികുതി അടയ്ക്കാത്തവരെന്ന് കണ്ടെത്തിയ 2.4 ദശലക്ഷം നികുതിദായകര്‍ക്ക് നോട്ടീസ് അയക്കുന്ന നടപടികള്‍ക്ക് പുറമെയാണ് സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നത്. 2.40 ദശലക്ഷം നികുതിദായകരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നികുതിബാധകമായ വരുമാനം വെളിപ്പെടുത്തുകയും 2023 ല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുകയും ചെയ്ത 5 ലക്ഷം പേരുടെ സിം കാര്‍ഡാണ് റദ്ദാക്കുന്നത്. മേയ് 15നകം സിം നമ്പറുകള്‍ ബ്ലോക്ക് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യത്തെ എല്ലാ ടെലികോം സേവനദാതാക്കളോടും ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യു ആവശ്യപ്പെട്ടിട്ടുണ്ട്. 

ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യുവിന്‍റെ 2024 മാര്‍ച്ച് ഒന്ന് വരെയുള്ള റിപ്പോര്‍ട്ട് പ്രകാരം 4.2 മില്യണ്‍ നികുതിദായകരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെ 3.8 ദശലക്ഷവുമായി  താരതമ്യം ചെയ്യുമ്പോള്‍ നേരിയ വര്‍ധനവ് നികുതിദായകരുടെ എണ്ണത്തിലുണ്ട്. നികുതിറിട്ടേണ്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് സിം കാര്‍ഡ് തിരികെ ലഭിക്കുമെന്നാണ് ഫെഡറല്‍ ബോര്‍ഡ് ഓഫ് റവന്യു വ്യക്തമാക്കുന്നത്. 

MORE IN WORLD
SHOW MORE