ടെംമ്പോ ആന ഇനി ഓർമ; ദയാവധത്തിന് വിധേയമാക്കി; വിതുമ്പി ആരാധകർ

ലോകത്ത് ഒട്ടേറെ ആരാധകരെ  സമ്പാദിച്ച ടെംമ്പോ ആന ഇനി ഓർമ. സാൻ ഡീഗോ സൂവിന്റ മുഖ്യ ആകർഷണമായിരുന്ന ടെംമ്പോ.ഞായറാഴ്ച ഉച്ചയോടെ ആരോഗ്യനില തീർത്തും വഷളായ ആനയെ പാർക്ക് അധികൃതർ ദയാവധത്തിനു വിധേയമാക്കുകയായിരുന്നു. 48 വയസ്സു പ്രായമുള്ള ടെംമ്പോ പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാൽ തീർത്തും അവശയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പാർക്ക് അധികൃതർ ടെംമ്പോയുടെ വിയോഗ വാർത്ത പുറത്തുവിട്ടത്.

1983 ലാണ് ടെംമ്പോ സാൻ ഡീഗോ മൃഗശാലയിലെത്തുന്നത്. ഇവിടെയെത്തുന്നതിനു മുൻപ് തന്നെ ‍ടെംമ്പോ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തയായിരുന്നു. മൃഗശാലയിലെ 4 ആനകളിൽ ഒന്നായിരുന്നു ആഫ്രിക്കൻ ആനയായ ടെംമ്പോ. ഷാബ എന്ന ആഫ്രിക്കൻ ആനയാണ് ഇനിയുള്ളത്.  മേരി , ദേവീ എന്നീ പേരുകളിലുള്ള ഏഷ്യൻ ആനകളും മൃഗശാലയിലുണ്ട്. ആനയുടെ വിയോഗത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളർ അഗാധമായ ദുഖം രേഖപ്പെടുത്തി.